Tuesday, May 11, 2010

കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. കഥാകൃത്ത് പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്കും കവി വിഷ്ണു നാരായണന്‍ നമ്പൂതിരിക്കും വിശിഷ്ടാംഗത്വം നല്കി.

ചെറുകഥയ്ക്കുള്ള സാഹിത്യ അക്കാദമിയുടെ പുരസ്ക്കാരത്തിന് യുവകഥാ‍കാരി കെ ആര്‍ മീര അര്‍ഹയായി. കവിതയ്ക്കുള്ള പുരസ്കാരം എന്‍ കെ ദേശത്തിനും നോവലിനുള്ള പുരസ്കാരം ബെന്യാമിനും കെ എം രാഘവന്‍ നമ്പ്യാര്‍ക്കുമാണ്.

സാഹിത്യ വിമര്‍ശനത്തിന് കെ എസ് രവികുമാറും ജീവചരിത്ര വിഭാഗത്തില്‍ ടി ജെ എസ് ജോര്‍ജും ബാലസാഹിത്യവിഭാഗത്തില്‍ എ വിജയനും എന്നിവര്‍ പുരസ്കാരത്തിന്‌ അര്‍ഹരായി.

പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന്‍, പ്രൊഫ. എരുമേലി പരമേശ്വരന്‍പിള്ള, പ്രൊഫ. ജി ബാലകൃഷ്ണന്‍ നായര്‍, പി കെ വി പനയാല്‍ എന്നിവര്‍ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം പങ്കിട്ടു










Kerala Sahithya Accademy Awards announced | കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

No comments: