Friday, May 7, 2010

കൂടുതല്‍ സീറ്റു ചോദിക്കുമെന്ന് മാണി


PRO
വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ സീറ്റു ചോദിക്കാന്‍ അവകാശമുണ്ടെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലയനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന പരസ്യപ്രസ്താവന ഒഴിവാക്കാന്‍ പലതവണ കെ പി സി സിയോടെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഇക്കാര്യം വക വെച്ചില്ലെന്നും മാണി കുറ്റപ്പെടുത്തി.

അതേസമയം, ലയനക്കാര്യത്തില്‍ അയവ് വന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ലയനം ചര്‍ച്ച ചെയ്യാന്‍ യു ഡി എഫ് യോഗം എന്നു ചേരുമെന്ന് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ലയനവുമായി ബന്ധപ്പെട്ടുള്ള യു ഡി എഫ് നിലപാട് മാണിയെ അറിയിച്ചിരുന്നു. പക്ഷേ മാണി അതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നെന്ന് ഉമ്മന്‍ ചാണ്ടിപറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മുമായി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ലയിക്കാന്‍ തീരുമാനിച്ചത് യു ഡി എഫില്‍ വന്‍ കോളിളക്കമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നിലവില്‍ യു ഡി എഫില്‍ കോണ്‍ഗ്രസ് കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ കക്ഷി മുസ്ലീം ലീഗ് ആണ്.

KM Mani to ask more seats | കൂടുതല്‍ സീറ്റു ചോദിക്കുമെന്ന് മാണി

No comments: