Monday, May 3, 2010

അഴിമതി നടത്തിയിട്ടില്ലെന്ന് പിജെ ജോസഫ്



PRO
താന്‍ അഴിമതി നടത്തിയിട്ടില്ലെന്ന് പൊതുമരാമത്ത് വിഭാഗം മുന്‍ മന്ത്രി പി ജെ ജോസഫ്. വികസനവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്നതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് ആരോപിച്ചിരുന്നു. തോമസിന്‍റെ ആരോപണങ്ങളെ പിന്താങ്ങി മുഖ്യമന്ത്രിയും ഇന്ന് രംഗത്ത് വന്നിരുന്നു. ഈ പ്രസ്താവനകള്‍ക്ക് മറുപടിയായാണ് ജോസഫ് ഇങ്ങനെ പറഞ്ഞത്.

വികസനവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ അഴിമതി നടത്തിയിട്ടില്ല. ധനവകുപ്പ് അനുമതി പ്രതീക്ഷിച്ചാണു പല പദ്ധതികളും ടെന്‍ഡര്‍ ചെയ്തത്. ഇതു സ്വഭാവികമായി നടക്കുന്ന രീതിയാണ്. യാതൊരു ക്രമക്കേടുകളും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.



My hand are clear: PJ Joseph | അഴിമതി നടത്തിയിട്ടില്ലെന്ന് പിജെ ജോസഫ്

No comments: