Friday, May 7, 2010

കസബിനെ തൂക്കാന്‍ ആഗ്രഹമെന്ന് ആരാച്ചാര്‍

മുംബൈ ഭീകരാക്രമണ കേസില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട കസബിനെ തൂക്കിക്കൊല്ലാനുള്ള അവസരം തനിക്കു ലഭിക്കണമെന്നാണ് മീററ്റിലെ മാമ്മു സിംഗ് എന്ന ആരാച്ചാര്‍ പ്രാര്‍ത്ഥിക്കുന്നത്. കസബിന്റെ വിധി ഉടന്‍ നടപ്പാക്കണമെന്നും സിംഗ് മാധ്യമങ്ങളോടു പറഞ്ഞു.

മാമ്മു സിംഗിന്റെ പിതാവ് കല്ലു സിംഗാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഘാതകരായ കേഹര്‍ സിംഗിനെയും സത്‌വന്ത് സിംഗിനെയും തൂക്കികൊന്നത്. കസബിന്റെ ശിക്ഷാ വിധി ടിവിയില്‍ കണ്ടതു മുതല്‍ അയാളെ തൂക്കിക്കൊല്ലാന്‍ താന്‍ മാനസികമായി തയ്യാറെടുത്തു തുടങ്ങി എന്നും മാമ്മു സിംഗ് പറയുന്നു.

യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലായി സിംഗ് ഇതുവരെ 10 കുറ്റവാളികളെ തൂക്കിലേറ്റിയിട്ടുണ്ട്. തന്റെ പ്രവര്‍ത്തി പരിചയം കാരണം കസബിനെ തൂക്കിലേറ്റാനുള്ള അവസരവും തന്നെ തേടിയെത്തുമെന്നാണ് സിംഗ് വിശ്വസിക്കുന്നത്.

ഒരാളെ തൂക്കിലേറ്റാന്‍ മനോബലവും മാനസികമായ തയ്യാറെടുപ്പും വേണമെന്ന് സിംഗ് പറയുന്നു. തൂക്കിലേറ്റുന്ന ആളുടെ നില്‍പ്പ്, കുടുക്കിന്റെ സ്ഥാനം എന്നിവ പരമപ്രധാനമാണ്. തൂക്കിലേറ്റുന്ന പ്രക്രിയ സുഗമമാക്കാന്‍ കയറില്‍ നെയ്യ് പോലെയുള്ള പദാര്‍ത്ഥങ്ങള്‍ പുരട്ടാറുണ്ടെന്നും മാമ്മു സിംഗ് ഒരു മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു

Somebody hopes to hang Kasab | കസബിനെ തൂക്കാന്‍ ആഗ്രഹമെന്ന് ആരാച്ചാര്‍

1 comment:

കണ്ണനുണ്ണി said...

ലോര്‍ഡ്സില്‍ സെഞ്ച്വറി അടിക്കുന്നതാണ് സ്വപ്നമെന്ന് ഒരു യുവ ബാട്സ്മാന്‍ പറയുന്നത് പോലെ :)