Friday, May 7, 2010

മകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി: റഹ്‌മാന്‍



IFM
ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എ ആര്‍ റഹ്‌മാന്‍റെ 11കാരിയായ മകള്‍ റഹീമയെ ഹൃദയസംബന്ധിയായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റഹീമയ്ക്ക് ഉടന്‍ തന്നെ ഒരു ശസ്ത്രക്രിയ വേണ്ടിവന്നു.

മകള്‍ വേഗം സുഖം പ്രാപിച്ചുവരുന്നതായി റഹ്‌മാന്‍ അറിയിച്ചു. മുംബൈയിലെ ബാന്ദ്രയിലുള്ള ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലിലാണ് റഹ്‌മാന്‍റെ മകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.

“കഴിഞ്ഞ മൂന്നു ദിവസങ്ങളായി ഞാന്‍ ഒരു പിതാവ് മാത്രമാണ്. സംഗീതമോ മറ്റൊന്നുമോ അവിടെയില്ല. എന്‍റെ മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുകയും ആശംസകള്‍ നേരുകയും ചെയ്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഞാന്‍ നന്ദി അറിയിക്കുന്നു” - റഹ്‌മാന്‍ ട്വിറ്ററില്‍ എഴുതിയ വാചകങ്ങള്‍ ഇങ്ങനെയാണ്.

“ദൈവം കരുണയുള്ളവനാണ്. റഹീമ വേഗം സുഖം പ്രാപിച്ചു വരുന്നു.” - റഹ്‌മാന്‍ അറിയിച്ചു.
റഹീമയെ കൂടാതെ ഖദീജ(14), അമീന്‍(5) എന്നിവരും റഹ്‌മാന്‍റെ മക്കളാണ്

ahman's daughter in Mumbai hospital | മകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദി: റഹ്‌മാന്‍

No comments: