Wednesday, May 12, 2010

പോക്കിരിരാജ മെഗാഹിറ്റ്, പാപ്പി വന്‍ നേട്ടം


PRO
പോക്കിരിരാജ കുതിക്കുകയാണ്. ഒപ്പമിറങ്ങിയ സിനിമകളെയെല്ലാം ബഹുദൂരം പിന്നിലാക്കി രാജയും സൂര്യയും പുതിയ വിജയകഥ രചിച്ചുകഴിഞ്ഞു. റിലീസായി ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മുടക്കുമുതല്‍ തിരിച്ചു പിടിച്ച പോക്കിരിരാജയാണ് ഈ വാരം ഹിറ്റ് ചാര്‍ട്ടില്‍ ഒന്നാമത്. ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടുകോടിയിലധികം രൂപയാണ് ഡിസ്ട്രിബ്യൂട്ടര്‍ ഷെയര്‍ വന്നത്. ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റായി രണ്ടേകാല്‍ കോടി രൂപയാണ് ലഭിച്ചത്. പോക്കിരിരാജ 25 ദിവസം മാത്രം തിയേറ്ററുകളില്‍ കളിച്ചാല്‍ പോലും നിര്‍മ്മാതാവിന് കോടികളുടെ ലാഭമുണ്ടാകുമെന്നാണ് ബോക്സോഫീസ് സൂചന.

‘പാപ്പീ അപ്പച്ചാ’ ഒരു അത്ഭുതമാണ്. ആദ്യത്തെ മൂന്നാഴ്ചയ്ക്കുള്ളില്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയ ഈ ദിലീപ് ചിത്രം ഫീനിക്സ് പക്ഷിയെപ്പോലെയാണ് പറന്നുയര്‍ന്നത്. നിര്‍മ്മാതാക്കളുടെ സമരം മൂലം മറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളിലെത്താന്‍ വൈകിയത് പാപ്പീ അപ്പച്ചയെ സൂപ്പര്‍ഹിറ്റാക്കിയിരിക്കുകയാണ്. മുടക്കുമുതലിന്‍റെ ഇരട്ടി ഇപ്പോള്‍ തന്നെ ഈ ചിത്രം കളക്ടുചെയ്തു കഴിഞ്ഞു. ദുര്‍ബലമായ തിരക്കഥ, മോശം സംവിധാനം എന്നീ പാളിച്ചകളെ മറികടന്നാണ് ദിലീപിന്‍റെ കോമഡിയുടെ ബലത്തില്‍ ഈ ചിത്രം വന്‍ വിജയം നേടിയെടുത്തത്. ഇത്തരം സിനിമകള്‍ വിജയിക്കുമ്പോള്‍ നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ ആരാണ് മുന്നോട്ടുവരികയെന്ന ചോദ്യം അവശേഷിക്കുകയാണ്.

4 comments:

ശ്രീ said...

"പോക്കിരിരാജ 25 ദിവസം മാത്രം തിയേറ്ററുകളില്‍ കളിച്ചാല്‍ പോലും നിര്‍മ്മാതാവിന് കോടികളുടെ ലാഭമുണ്ടാകുമെന്നാണ് ബോക്സോഫീസ് സൂചന."

ഹോ... എങ്ങനെ എങ്കിലും പോക്കിരിയും അലക്സാണ്ടറും പാപ്പിയുമെല്ലാം ഒരിരുപത്തഞ്ച് ദിവസമെങ്കിലും ഓടിയാല്‍ മതിയായിരുന്നു. കോടികളൊന്നും വേണ്ട... പാവം നിര്‍മ്മാതാക്കള്‍ക്ക് ആത്മഹത്യ എങ്കിലും ഒഴിവാക്കാമല്ലോ.

ppmd said...

ഇത്തരം പടപ്പുകളേക്കാള്‍ ഭേദം നിര്‍മ്മാതക്കളുടെ ആത്മഹത്യതന്നെയാണ്

റ്റോംസ് കോനുമഠം said...

പാവങ്ങളും ജീവിച്ചു പോട്ടെന്നെ.

ppmd said...

റ്റോംസ്, ഇതാണ് കൊഴപ്പം