Friday, May 21, 2010

രാജ്യം രാജീവിന്‍റെ സ്മരണയില്‍


PRO
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പത്തൊമ്പതാം ചരമവാര്‍ഷികം ഇന്ന്. ഇത്തവണ തീവ്രവാദ വിരുദ്ധ ദിനമായാണ് രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികം ആചരിക്കുന്നത്. രാജ്യം മുഴുവനുമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇന്ന് തീവ്രവാദ വിരുദ്ധ പ്രതിജ്ഞയെടുക്കും. തീവ്രവാദമെന്ന വെല്ലുവിളിയെ അതിജീവിക്കുന്നതിനുള്ള ബോധവല്‍ക്കണം രാജ്യമെമ്പാടും നല്‍കുകയെന്ന ഉദ്ദേശമാണ്‌ ഈ ദിനാചരണത്തിലൂടെ നടത്തുന്നത്‌.

1991 മെയ് 21.! ആ ദിവസമാണ് രാജീവ് ഗാന്ധിയുടെ ശരീരം ശ്രീപെരുമ്പത്തൂരിന്‍റെ മണ്ണില്‍ ചിതറി വീണത്. ശ്രീ പെരുമ്പുത്തൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കാനെത്തിയ രാജീവ് ഗാന്ധി ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയായിരുന്നു. ശ്രീലങ്കയിലെ വംശീയ പ്രശ്നം അടിച്ചമര്‍ത്തുന്നതിന് സര്‍ക്കാരിനെ സഹായിക്കാന്‍ ഇന്ത്യന്‍ സൈന്യത്തെ അയച്ചതോടെയാണ് രാജീവ് ഗാന്ധി തമിഴ് പുലികളുടെ കണ്ണിലെ കരടായത്. രണ്ട് വധ ശ്രമങ്ങളെ അതിജീവിച്ച അദ്ദേഹം 1991-ല്‍ വിധിക്കു കീഴടങ്ങുകയായിരുന്നു.

ഇന്ദിര ഗാന്ധിയുടെയും ഫിറോസ് ഗാന്ധിയുടെയും മൂത്ത മകനായി ജനിച്ച രാജീവ് ഗാന്ധി ഭൂമിയുടെ ആകാശത്തുനിന്നാണ് രാഷ്ട്രീയത്തിന്‍റെ ആകാശത്തേക്ക് പറന്നത്. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പഠനത്തിനിടെ പ്രണയിച്ച സോണിയയെ ജീവിതസഖിയാക്കിയ രാജീവ് എയര്‍ലൈന്‍സ് പൈലറ്റായി പറന്നു നടക്കുമ്പോഴാണ് അവിചാരിതമായി രാഷ്ട്രീയ നിയോഗം ഏറ്റെടുക്കുന്നത്.

1980-ല്‍ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തോടെയാണ് ശ്രീപെരുമ്പത്തൂര്‍ ദുരന്തത്തിലേക്കു വഴി തെളിച്ച രാഷ്ട്രീയ പ്രവേശനത്തിന് രാജീവ് തയാറെടുക്കുന്നത്. 1981-ല്‍ ആദ്യ തെരഞ്ഞെടുപ്പ് വിജയം രുചിച്ച രാജീവ് ഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്ന അമ്മ ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായി ചുമതലയേറ്റു.

1984-ല്‍ ഇന്ദിരാ ഗാന്ധി വധിക്കപ്പെട്ടതോടെ കോണ്‍ഗ്രസിന്‍റെയും രാജ്യത്തിന്‍റെയും സാരഥ്യം രാജീവ് ഏറ്റെടുത്തു. അധികാരം ഏറ്റെടുക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. 1985 ജൂലൈയിലെ പഞ്ചാബ് കരാര്‍, ആസാം പ്രശ്നപരിഹാരം തുടങ്ങിയവ രാജീവ്ഗാന്ധിയുടെ കാലത്താണുണ്ടായത്. എന്നാല്‍ ബോഫോഴ്സ് തോക്കിടപാട്, അന്തര്‍വാഹിനി ഇടപാട് തുടങ്ങിയ അഴിമതിയാരോപണങ്ങള്‍ പില്ക്കാലത്തുണ്ടായി.

India rememberance Rajeev Gandhi | രാജ്യം രാജീവിന്‍റെ സ്മരണയില്‍

2 comments:

Aadhila said...

ഗാന്ധികുടുംബം എന്നും ഇങ്ങിനെ അവസാനിക്കുമോ ? എന്റെ പ്രിയപ്പെട്ട കുടുംബം ....സത്യത്തിന്റെ ആതാമാര്തയയുടെ വെളിച്ചം പരത്തുന്ന കുടുംബം ....ദൈവം കാക്കട്ടെ !!!എന്റെ അശ്രു പുഷ്പങ്ങള്‍ ഇവിടെ ചേര്‍ക്കട്ടെ ...ഞാന്‍ ഇന്നും ഓര്‍ക്കുന്നു എന്റെ കസിന്‍ എന്നെ അതിരാവിലെ വിളിച്ചു ഉണര്‍ത്തിയത് "രാജീവ്‌ ഗാന്ധി കൊല്ലപ്പെട്ടു " എന്ന് പറഞ്ഞു ...രാഷ്ട്രീയമോ അതിന്റെ കളികളിലോ ഒട്ടും താല്പര്യമോ അറിവോ ഇല്ലാത്ത ഞാന്‍ എന്തുകൊണ്ടോ അന്ന് കരഞ്ഞു പോയി ...ഇത്രമാത്രം ആ മഹത് വ്യക്തിയെ ഞാന്‍ ഇഷ്ട്ടപെട്ടിരുന്നു എന്ന് ഞാന്‍ അന്നാണ് തിരിച്ചറിഞ്ഞേ ...ഈ പോസ്റ്റിനു നന്ദി ...

ppmd said...

നെഹ്റു കുടുംബം ഭാരതത്തിനു നല്‍കിയ സംഭാവനൊകളൊന്നും നിഷേധിക്കാന്‍ പറ്റാത്തതാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ ബഹുമാനിക്കുന്ന ഭരാധികാരി ഇന്ദിരാ ഗാന്ധിയുടെ കാര്‍ക്കശ്യം ഇന്നത്തെ ഭരാധികാരികളില്‍ കാണാന്‍ കഴിയുന്നില്ല. അവരുടെ ഓരൊ നിലപാടുകളും ശരിയായിരുന്നു എന്ന് കാലം തെളിയിക്കുന്നു. അവര്‍ ഏതാനും മണിക്കൂറുകളില്‍ ചെയ്യുന്നത് ഇന്ന് ദിവസങ്ങളെടുക്കുന്നു. സുവര്‍ണ ക്ഷേത്രം ശുദ്ധീകരിച്ചത് ഓര്‍ക്കുക (ബിന്ദ്രന്‍ വാലയെന്ന തീവ്രവാദിയെ ഉന്മൂലനം ചെയ്യാന്‍ അവര്‍ക്കത് ചെയ്യേണ്ടി വന്നു.) മുക്തിബാഹിനിയോടു ചേര്‍ന്നുള്ള ബംഗ്ലാദേശ് യുദ്ധം. ബാങ്ക് ദേശസാല്‍ക്കരണം. അടിയന്തരാവസ്ഥ. ഇങ്ങനെ പോവുന്നു അവരുടെ ക്രഡന്ഷ്യല്‍സ്. 1983 ല്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ആഹ്വാനം ചെയ്ത ഒരു റെയില്‍വെ പണിമുടക്കിനെക്കുറിച്ച് ഓര്‍മ്മ വരുന്നു. അന്ന് ജോര്‍ജ്ജ് ഫെര്‍ണാണ്സ് റെയില്‍വെയുടെ അനിഷേധ്യ യൂനിയന്‍ നേതാവായിരുന്നു. ഏതാനും മണിക്കൂറുകള്‍ കൊണ്ട് ശ്രീമതി ഗാന്ധി ആ പണിമുടക്കിനെ പൊളിച്ച് കയ്യില്‍ കൊടുത്തു. ഇന്നതെ ഭരണാധികളോ?