Monday, May 10, 2010

ട്വിറ്ററില്‍ ചാവേസാണ് താരം!


ജനപ്രിയ മൈക്രോബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ വെനിസ്വലന്‍ പ്രസിഡന്റ് ഹ്യൂഗോ ചാവേസാണ് താരം. ഓരോ നിമിഷവും ചാവേസിന്റെ ട്വിറ്റര്‍ ജനപ്രീതി വര്‍ധിച്ചുക്കൊണ്ടിരിക്കുകയാണ്. രണ്ടാഴച മുമ്പ് അംഗത്വമെടുത്ത ചാവേസ് വൈനിസ്വലന്‍ ട്വിറ്റര്‍ അംഗങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തി. ട്വിറ്ററില്‍ 237,000 പേരാണ് ചാവേസിനെ പിന്തുടരുന്നത്. രാജ്യത്തെ എന്തു പ്രശ്നങ്ങള്‍ സംബന്ധിച്ചും ട്വീറ്റ് ചെയ്യാമെന്നിരിക്കെ ചാവേസിനെ തേടി നിരവധി സന്ദേശങ്ങളാണ് വന്നുക്കൊണ്ടിരിക്കുന്നത്.

തിരക്കിനിടയില്‍ എല്ലാവര്‍ക്കും തിരിച്ച് സന്ദേശം അയക്കാന്‍ സാധിക്കുന്നില്ലെന്നും ട്വിറ്റര്‍ സന്ദേശങ്ങള്‍ കൈകാര്യം ചെയ്യാനായി പ്രത്യേകം സാങ്കേതിക വിദഗ്ധരെ നിയമിക്കാനും ചാവേസിന് പദ്ധതിയുണ്ട്. ചാവേസിന് ലഭിച്ചുക്കൊണ്ടിരിക്കുന്ന ട്വീറ്റുകള്‍ക്ക് ഉത്തരം നല്‍കാനായി ഇരുന്നൂറ് പേരെ നിയമിക്കാനാണ് പദ്ധതി. ജനങ്ങളോട് സംസാരിക്കാന്‍ പറ്റിയ ഏറ്റവും നല്ല മീഡിയ ട്വിറ്ററാണെന്നും ചാവേസ് പറഞ്ഞു.

ചാവേസ് പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും ടെലിവിഷന്‍ പരിപാടികളിലും ട്വിറ്റര്‍ വിഷയം വന്നതോടെ പിന്തുടരുന്നവരുടെ എണ്ണം വര്‍ധിക്കുകയായിരുന്നു. ഏപ്രില്‍ 27ന് ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രസീസിലെത്തിയെന്ന് സ്പാനിഷ് ഭാഷയില്‍ സന്ദേശം നല്‍കിയാണ് ചാവേസ് 'ചാവേസ് കാന്‍ഡന്‍ഗ' എന്ന ട്വിറ്റര്‍ അക്കൗണ്ടിന് തുടക്കമിട്ടത്. നേരത്തെ ഇന്റര്‍നെറ്റ് സൗഹൃദക്കൂട്ടായ്മകളിലൂടെ സര്‍ക്കാറിനെതിരെ പ്രവര്‍ത്തിക്കുന്ന ശത്രുക്കളെ സമാന സൈറ്റുകളിലൂടെ പ്രതിരോധിക്കാന്‍ കഴിഞ്ഞ മാസം ചാവേസ് ആഹ്വാനം ചെയ്തിരുന്നു.

Chavez rockets to No. 1 on Twitter in Venezuela | ട്വിറ്ററില്‍ ചാവേസാണ് താരം!

No comments: