Sunday, May 23, 2010

എല്ലാവരും പണമുള്ളവരുടെ പിറകെ പോയി

ഈ ആഴ്ചത്തെ ആഴ്ചമേളയില്‍ ചലച്ചിത്ര നടന്‍ തിലകന്‍, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, സി പി എം സംസ്ഥാന സെക്രട്ടറി പിണറാ‍യി വിജയന്‍, സിനിമാ സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി, കേന്ദ്ര റയില്‍വേ മന്ത്രി മമത ബാനര്‍ജി എന്നിവര്‍ പങ്കെടുക്കുന്നു.


PRO
“എല്ലാവരും പണമുള്ളവരുടെ പിറകെ പോയി. എനിക്കൊരു ദുര്യോഗം ഉണ്ടായപ്പോള്‍ ഒരാളും എന്നെ സഹായിച്ചില്ല. സമരം ഒത്തുതീര്‍പ്പാക്കാനും എന്നെ സിനിമാ ഫീല്‍ഡില്‍ നിന്ന് ഒഴിവാക്കാനും ഒരു സൂപ്പര്‍താരം ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു. കലാകാരന്മാരുടെ തൊഴില്‍ നിഷേധിക്കുന്നത്‌ തീവ്രവാദപരമാണ്‌. സത്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കാലം എനിക്കു സമയം അനുവദിക്കും”

- തിലകന്‍


PRO
“സമസ്ത മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. സംസ്ഥാനത്തെ ഇടതു സര്‍ക്കാര്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനു തുല്യമാണ്. ആ കപ്പലില്‍ നിന്ന് ഓരോരുത്തരായി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. ജനവികാരം എന്ന കാറ്റിലും കോളിലും ഉള്‍പ്പെട്ട് സര്‍ക്കാര്‍ എന്ന കപ്പല്‍ ആടിയുലയുകയാണ്.”

- ഉമ്മന്‍ ചാണ്ടി


PRO
“‘ഡല്‍ഹി എന്‍റെ വീടല്ല. പാര്‍ലമെന്‍റ് സമ്മേളനം ഇല്ലാത്ത സമയത്ത് ഞാന്‍ എന്തിന് ഡല്‍ഹിയില്‍ തങ്ങണം. കൊല്‍ക്കത്തയാണ് എന്‍റെ ജന്‍‌മനാട്. എന്നെ കൊല്‍ക്കത്തയില്‍ നിന്ന് പുറത്താക്കാനുള്ള സി പി എം ഗൂഢാലോചനയുടെ ഭാ‍ഗമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍”

- മമത ബാനര്‍ജി


PRO
“പ്രേം നസീറോ സോമനോ സുകുമാരനോ ചെയ്യാത്ത ഒരു കാര്യം ചെയ്യുന്നതില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒറ്റക്കെട്ടായിരുന്നു: പഴയ നിര്‍മ്മാതാക്കളെയും സംവിധായകരെയും തഴയുന്നതില്‍. അവരെ കൊണ്ടുവന്ന സംവിധായകരില്‍ ജോഷിയെ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയെല്ലാവരെയും അവര്‍ ഒഴിവാക്കി. അവരെയൊന്നും പിന്നെയൊരിക്കലും സഹായിച്ചിട്ടില്ല.”

- ശ്രീകുമാരന്‍ തമ്പി


PRO
“ഇലക്ഷനില്‍ മത്സരിച്ചിട്ടു ജീവിതത്തില്‍ എന്തു ഗുണം കിട്ടി എന്നു ഞാന്‍ സ്വയം ചോദിച്ചിട്ടുണ്ട്. പെരുമാറ്റ ശുദ്ധിയായിരുന്നു ലഭിച്ച ഏറ്റവും വലിയ ഗുണം. അത് ഒരു കലയാണെന്ന് മനസ്സിലായി. നമ്മള്‍ ആര്‍ക്കും ഒന്നും കൊടുക്കണ്ട. ഉണ്ടെങ്കില്‍ കൊടുത്താല്‍ മതി. പക്ഷേ, നന്നായി പെരുമാറണം.”

- ഇന്നസെന്‍റ


PRO
“ചില പത്രലേഖകര്‍ ഇവിടെ സ്വന്തമായ ഭാഷ്യം ചമയ്ക്കുകയാണ്. അത് മറ്റുള്ളവരുടെ വായില്‍ കുത്തിത്തിരുകാന്‍ ശ്രമിക്കുന്നു. വാര്‍ത്തകളെ വക്രീകരിക്കുകയാണ് ഇവര്‍. മാധ്യമങ്ങള്‍ നിന്ദ്യമായ രീതി തുടര്‍ന്ന് ഞങ്ങളുടെ സാധാരണ മാന്യത കൈവിടുന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ ശ്രമിക്കേണ്ട. വല്ലാതെ ഞങ്ങളെ കശക്കിക്കളയാമെന്ന് ആരും കരുതേണ്ടതില്ല.”

- പിണറായി വിജയന്‍

Talk of the week | എല്ലാവരും പണമുള്ളവരുടെ പിറകെ പോയി

No comments: