Wednesday, May 12, 2010

വ്യാജ സോഫ്റ്റ്‌വെയര്‍: നഷ്ടപ്പെടുത്തിയത് കോടികള്‍

വിവര സാങ്കേതികലോകത്ത് വ്യാജ സോഫ്റ്റ്വയറുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. 2009 വര്‍ഷത്തില്‍ ലോകത്ത് വ്യാജസോഫ്റ്റ്വയര്‍ ഉപയോഗത്തിലൂടെ വിവിധ കമ്പനികള്‍ക്ക് നഷ്ടപ്പെട്ടതു 5000 കോടി ഡോളറാണ്. വ്യാജ സോഫ്റ്റ്വയര്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഏഷ്യയാണ് മുന്നില്‍.

സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ബിസിനസ്‌ സോഫ്റ്റ്‌വെയര്‍ അലയന്‍സാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏഷ്യ-പസഫിക്‌ മേഖലയില്‍ 1700 കോടി ഡോളര്‍ വിവിധ കമ്പനികള്‍ക്ക് നഷ്ടപ്പെട്ടു. ആഗോള വ്യാപകമായി 43 ശതമാനം കംപ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നത് വ്യാജ സോഫ്റ്റ്‌വെയറുകളാണ്. 2008ല്‍ ഈ നിരക്ക്‌ 41 ശതമാനമായിരുന്നു.

PC software piracy in India drops to 65% in 2009: BSA | വ്യാജ സോഫ്റ്റ്‌വെയര്‍: നഷ്ടപ്പെടുത്തിയത് കോടികള്‍

No comments: