Thursday, May 20, 2010

പാകിസ്ഥാന് യൂ‍ട്യൂബും വേണ്ട!


PRO
PRO
ആക്ഷേപാര്‍ഹമായ വീഡിയോ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ നെറ്റ് ലോകത്തെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് സൈറ്റായ യൂട്യൂബിനും പാകിസ്ഥാനില്‍ വിലക്ക് ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ തന്നെയാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കിന് ഈ മാസം 31 വരെ വിലക്ക് ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് യൂട്യൂബും നിര്‍ത്തലാക്കിയിരിക്കുന്നത്.

പാകിസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റിയാണ് ( പി ടി എ) ഗൂഗിളിന്റെ കീഴിയില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് നിരോധിച്ചതായി അറിയിച്ചത്. ആക്ഷേപാര്‍ഹമായ വീഡിയോ ഉള്‍പ്പെടുത്തിയതിനാണ് യൂട്യൂബിന് ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസയം, എന്തു തരത്തിലുള്ള ആക്ഷേപ വീഡിയോയാണ് യൂട്യൂബിലുള്ളതെന്ന് വ്യക്തമാക്കാന്‍ പാകിസ്ഥാന്‍ തയ്യാറായിട്ടില്ല.

പാകിസ്ഥാനില്‍ നെറ്റ് സേവനം നല്‍കുന്ന ടെലികോം സേവനദാതാക്കളുമായി ചേര്‍ന്നാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നെറ്റ് ഉപയോക്താക്കള്‍ക്ക് ആര്‍ക്കും തന്നെ യൂട്യൂബ് സേവനം ലഭ്യമായിട്ടില്ല.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ രേഖാചിത്രമത്സരം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ലാഹോര്‍ ഹൈക്കോടതിയാണ് ഫെയ്സ്ബുക്ക് തടയാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചത്. ചൊവ്വാഴ്ച തന്നെ ഫെയ്‌സ്ബുക്കിലെ വിവാദമായ പേജിന്റെ ലിങ്ക് തടയാന്‍ ഇന്റര്‍നെറ്റ് വിതരണക്കാരോട് നിര്‍ദേശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വിദേശകാര്യമന്ത്രാലയത്തോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്

Facebook, Pak blocks YouTube for 'objectionable content' | പാകിസ്ഥാന് യൂ‍ട്യൂബും വേണ്ട!

No comments: