Thursday, May 20, 2010

രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ നേരിയ മുന്നേറ്റം. വ്യാഴാഴ്ച പതിമൂന്ന് പൈസയുടെ മുന്നേറ്റമാണ് വിപണിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. വിദേശ മൂലധന നിക്ഷേപത്തില്‍ വന്‍ മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണ് രൂപയ്ക്ക് നേട്ടമായത്.

ഫൊറെക്സ് വിപണിയില്‍ ആഭ്യന്തര കറന്‍സിയുടെ മൂല്യം ഡോളറിന് 46.23 രൂപയെന്ന നിലയിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ 77 പൈസയുടെ ഇടിവോടെ 46.36/37 എന്ന നിലയിലായിരുന്നു വ്യാപാരം ക്ലോസ് ചെയ്തിരുന്നത്.

പതിനാല് മാസത്തിനിടെയുണ്ടായ ഏറ്റവും വലിയ മൂല്യതകര്‍ച്ചയാണ് കഴിഞ്ഞ ദിവസം രൂപ നേരിട്ടത്. ഏഷ്യന്‍ വിപണികളില്‍ മുന്നേറ്റം പ്രകടമായതും രൂപയ്ക്ക് നേട്ടമായിട്ടുണ്ട്. ആഭ്യന്തര വിപണികളില്‍ മുന്നേത്തോടെയാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്സില്‍ 179.56 പോയിന്റ് മുന്നേറ്റത്തോടെ 16,588 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്

Rupee gains 13 paise against USD in opening trade | രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം

No comments: