Thursday, May 20, 2010

കായിക പ്രേമികള്‍ക്ക് ഇഎസ്പിഎന്‍ സമ്മാനം

ലോകത്തെ പ്രമുഖ സ്പോട്സ് നെറ്റ്വര്‍ക്ക് ചാനലായ ഇ എസ് പി എന്നില്‍ നിന്ന് കായികപ്രേമികള്‍ക്ക് സമ്മാനം. കായികവുമായി ബന്ധപ്പെട്ടുള്ള ഒരുകൂട്ടം ഓണ്‍ലൈന്‍ ഗെയിമുകളാണ് ഇ എസ് പി എന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. പുതിയ ഗെയിമുകള്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളിലൂടെ ലഭ്യമാക്കുമെന്ന് ഇ എസ് പി എന്‍ അധികൃതര്‍ അറിയിച്ചു.

സോഷ്യല്‍ ഗെയിമിംഗ് കമ്പനിയായ പ്ലേഡോമുമായി ചേര്‍ന്നാണ് ഗെയിമുകള്‍ നിര്‍മ്മിക്കുക. ആദ്യ രണ്ട് ഗെയിമുകള്‍ ഉടന്‍ തന്നെ പുറത്തിറക്കും. പ്ലേഡോമുമായി രണ്ട് വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് ഇ എസ് പി എന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ നിര്‍മ്മിക്കുന്നത്. ഫേസ്ബുക്കിന് പുറമെ ബീബോ, ഹൈ5, മൈസ്പേസ് സോഷ്യല്‍ മീഡിയകളിലും ഇ എസ് പി എന്‍ ഗെയിമുകള്‍ ലഭ്യമാക്കും.

സോഷ്യല്‍ മീഡിയ മേഖലയില്‍ ഇ എസ് പി എന്നിന്റെ തുടക്ക പദ്ധതിയാണിതെന്നും ഓണ്‍ലൈന്‍ ഗെയിം പ്രേമുകള്‍ക്കിടയില്‍ ജനപ്രീതി നേടാന്‍ പുതിയ ഗെയിമുകള്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നതെന്നും ഇ എസ് പി എന്‍ ഡിജിറ്റല്‍ മീഡിയ മേധാവി റാഫേല്‍ പോപ്‌ലോക്ക് പറഞ്ഞു.

അതേസമയം, കമ്പ്യൂട്ടര്‍ ഗെയിം നിര്‍മ്മാണ മേഖലയിലെ മറ്റൊരു കമ്പനിയായ ഇ എയുമായി വര്‍ഷങ്ങളാ‍യി ഇ എസ് പി എന്നിന് ബന്ധമുണ്ട്. ഇഎസ്പി‌എന്‍ ഡോട്ട് കോമിന് ഹിറ്റ്സ് ലഭിക്കുന്നതില്‍ ഇത്തരം ഗെയിമുകള്‍ വന്‍ സ്ഥാനമുണ്ട്. എന്നാല്‍, സോഷ്യല്‍ മീഡിയ ഗെയിമുകള്‍ വന്‍ പ്രചാരം നേടിയിരിക്കുകയാണ്. ഇത്തരമൊരു വിപണി ലക്‍ഷ്യമിട്ടാണ് ഇ എസ് പി എന്‍ പുതിയ ഗെയിമുകള്‍ പുറത്തിറക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു

ESPN to Launch Social Games for Sports Fans | കായിക പ്രേമികള്‍ക്ക് ഇഎസ്പിഎന്‍ സമ്മാനം

No comments: