Monday, May 10, 2010

സുന്ദരിയായ സ്ത്രീ ഇരയാകുന്ന രസം അവര്‍ണ്യം

ഇത്തവണത്തെ ആഴ്ചമേളയില്‍ സക്കറിയ, മനീഷ കൊയ്‌രാള, ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സിനിമാതാരം അനന്യ, വ്യവസായ മന്ത്രി എളമരം കരീം, മല്ലിക സാരാഭായി എന്നിവര്‍ പങ്കെടുക്കുന്നു.


PRO
“സുനന്ദ പുഷ്കറിന്‍റെ സ്ഥാനത്തു പുരുഷനായിരുന്നെങ്കില്‍ മാധ്യമങ്ങള്‍ എങ്ങനെ പ്രതികരിക്കുമായിരുന്നു? ജരാനരകള്‍ ബാധിച്ച ഒരു വൃദ്ധയായിരുന്നെങ്കിലോ? കാര്യമാത്ര പ്രസക്തമായ അവഗണനയാണ് അത്തരം സന്ദര്‍ഭങ്ങളില്‍ മാധ്യമങ്ങളുടെ വഴി. സുന്ദരിയായ സ്ത്രീയെ ഇരയായി ലഭിക്കുക എന്നതിന്‍റെ രസം അവര്‍ണ്യം തന്നെയാണ്”.

- സക്കറി


PRO
“കൌമാരത്തിന്‍റെ ചോരത്തിളപ്പില്‍ ഞാനും ചിലതു തുറന്നടിച്ചിട്ടുണ്ട്. അനന്തരഫലങ്ങള്‍ അനുഭവിച്ചിട്ടുമുണ്ട്. എന്‍റെ നിലപാടുകള്‍ സമൂഹം നല്ല അര്‍ത്ഥത്തിലല്ല എടുത്തത്. അത്തരം അനുഭവങ്ങളിലൂടെ ഞാന്‍ പാഠങ്ങള്‍ പഠിക്കുകയായിരുന്നു. സമൂഹം അഭിനേതാക്കളെ കാണുന്നത് ഒരുതരം മുന്‍ വിധിയോടെയാണ്. അതൊരു കെണിയാണ്”

- മനീഷ കൊയ്‌രാള


PRO
“കഴിവുള്ള നിരവധി പേര്‍ ഇന്ന് ഗാനരചനാരംഗത്തുണ്ട്. ഉള്ള കഴിവ് നശിപ്പിക്കുന്ന ചിലരുമുണ്ട്. ഉദഹരണത്തിന് കള്ളു കുടിച്ചാലേ പാട്ടും സംഗീതവുമൊക്കെ വരൂ എന്നു കരുതുന്ന ചിലര്‍. അരാജകവാദികളായിരുന്ന ഒരു തലമുറയ്ക്കൊപ്പം യൌവനം ജീവിച്ചു തീര്‍ത്തയാളാണു ഞാന്‍. സുഹൃത്തുക്കളിലധികവും മദ്യപര്‍. എന്നാല്‍ ജീവിതത്തില്‍ ഇന്നുവരെ ഞാന്‍ മദ്യപിച്ചിട്ടില്ല. പാട്ടെഴുതാന്‍ എനിക്ക് കള്ളു കുടിക്കണ്ട.”

- കൈതപ്രം ദാമോദരന്‍ നമ്പൂതിരി


PRO
“എന്‍റെ മോഹം അഭിനയമെന്നതാണ്. മേനി പ്രദര്‍ശനത്തില്‍ തീരെ വിശ്വാസമില്ല. തന്നെയുമല്ല, അങ്ങനെ പ്രദര്‍ശിപ്പിക്കുന്നതിനായുള്ള എക്സ്ട്രാ ഫിറ്റിങ്ങുകളൊന്നും എനിക്കില്ല താനും”

- അനന്


PRO
"മാധ്യമപ്രവര്‍ത്തകര്‍ നിഷ്പക്ഷമായി വാര്‍ത്തകള്‍ എത്തിക്കുന്ന മലക്കുകളാണെന്ന് ധരിക്കരുത്. ടി വി ക്യാമറകള്‍ പലപ്പോഴും വാര്‍ത്തകള്‍ വളച്ചൊടിക്കുകയാണ്. ഒരു മാധ്യമപ്രവര്‍ത്തകനോടും ഞാന്‍ വ്യക്തിപരമായി തെറ്റു ചെയ്തിട്ടില്ല. എന്നിട്ടും ചില മാധ്യമ പ്രവര്‍ത്തകര്‍ സി പി എം ആയി എന്ന ഒറ്റക്കാരണത്താല്‍ എന്നെ വേട്ടയാടുകയാണ്. പല മാധ്യമപ്രവര്‍ത്തകരും അവകാശപ്പെടുന്നത് തങ്ങള്‍ എസ് എഫ് ഐക്കാരായിരുന്നു എന്നാണ്. എന്നാല്‍ അവര്‍ ഇപ്പോള്‍ കെട്ട പാലിനു തുല്യമാണ്”

- എളമരം കരീം, വ്യവസായ മന്ത്രി


PRO
“ഗൌരിയമ്മ, സുഗതകുമാരി, അജിത തുടങ്ങിയവരൊക്കെ നമ്മള്‍ക്കുണ്ട്. പക്ഷേ, പുതിയ തലമുറയില്‍, 55 വയസ്സില്‍ താഴെയുള്ളവരില്‍, ആരാണുള്ളത്? അങ്ങനെയൊരു നേതൃത്വത്തെ കാണാനേയില്ല”.

- മല്ലിക സാരാഭായി

Talk of the week | സുന്ദരിയായ സ്ത്രീ ഇരയാകുന്ന രസം അവര്‍ണ്യം

2 comments:

കാഴ്ചകൾ said...

പല മാധ്യമപ്രവര്‍ത്തകരും അവകാശപ്പെടുന്നത് തങ്ങള്‍ എസ് എഫ് ഐക്കാരായിരുന്നു എന്നാണ്. എന്നാല്‍ അവര്‍ ഇപ്പോള്‍ കെട്ട പാലിനു തുല്യമാണ്”.

സഖാവിനോടൊരു ചോദ്യം - കെട്ടത് അവരോ അതോ നിങ്ങളോ?

ppmd said...

മുട്ടിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കല്ലേ