Thursday, May 20, 2010

ഗ്രാസിം അറ്റാദായത്തില്‍ 15% മുന്നേറ്റം


PRO
PRO
ആദിത്യ ബിര്‍ല ഗ്രൂപ്പിന്റെ കീഴിലുള്ള ഗ്രാസിം ഇന്‍ഡസ്ട്രീസിന് അറ്റാദായത്തില്‍ മുന്നേറ്റം. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഗ്രാസിം ഇന്‍ഡസ്ട്രീസ് അറ്റാദായത്തില്‍ 15 ശതമാനത്തിന്റെ മുന്നേറ്റമാണ് കാണിക്കുന്നത്.

ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായം 654 കോടി രൂപയാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇക്കാലയളവില്‍ കമ്പനിയുടെ അറ്റാദായ വരുമാനം 569 കോടി രൂപയായിരുന്നു. ഇക്കാലയളവില്‍ കമ്പനിയുടെ അറ്റവില്‍പ്പനയും വര്‍ധിച്ചിട്ടുണ്ട്.

നാലാം പാദത്തില്‍ കമ്പനിയ്ക്ക് അറ്റവില്‍പ്പനയില്‍ നിന്ന് 5,386 കോടി രൂപ ലഭിച്ചിട്ടുണ്ട്. മുന്‍ വര്‍ഷം ഇക്കാലയളവില്‍ ഇത് 4,878 കോടി രൂപയായിരുന്നു. സിമന്റ്, തുണിത്തരങ്ങള്‍, കെമിക്കല്‍‌സ് എന്നിവ നിര്‍മ്മിക്കുന്ന പ്രധാന കമ്പനികളിലൊന്നാണ് ഗ്രാസിം ഇന്‍ഡസ്ട്രീസ്.



Grasim Jan-March net up 15% | ഗ്രാസിം അറ്റാദായത്തില്‍ 15% മുന്നേറ്റം

No comments: