Thursday, April 22, 2010

ഇന്ത്യുടെ TOP 5

ഏഷ്യയിലെ മികച്ച അഭിനേതാക്കളുടെ ലിസ്റ്റെടുത്താല്‍ അതില്‍ എത്രപേരുണ്ടാവും ഇന്ത്യയില്‍ നിന്ന്. വെറുതെ മനസില്‍ ഒന്നോര്‍ത്തു നോക്കാവുന്ന കൗതുകം. എന്നാല്‍ കഴി ഞ്ഞ ദിവസം സിഎന്‍എന്‍ അതു കണ്ടെത്തി. ടോപ് 25 ഏഷ്യന്‍ ആക്റ്റേഴ്സ് ഒഫ് ഓള്‍ ടൈം. ഏഷ്യയിലെ എക്കാലത്തെയും മികച്ച ഇരുപത്തഞ്ച് അഭിനേതാക്കളില്‍ അഞ്ചു പേര്‍ ഇന്ത്യയില്‍ നിന്ന്. ഇത്തരം തെരഞ്ഞെ ടുക്കലുകള്‍ ആപേക്ഷികമാണ്. യോജിക്കാം, വിയോജിക്കാം. പക്ഷേ, ആഘോഷിക്കാതെ വയ്യ ഈ നേട്ടം.

ഗുരു ദത്ത്, അമിതാഭ് ബച്ചന്‍. പ്രാണ്‍, നര്‍ഗീസ്, മീനാകുമാരി എന്നീ അഭിനയപ്രതിഭകളാ ണ് ഏഷ്യയിലെ മികച്ച താരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടിയത്. ഓസ്കര്‍ പുരസ്കാരമാണ് അഭിനയത്തിന് കിട്ടാവുന്ന ഏറ്റവും വലിയ ബഹുമതിയെങ്കില്‍ ഏഷ്യയില്‍ നിന്ന് ഇതുവരെ രണ്ടുപേര്‍ക്കു മാത്രമാണ് മികച്ച നട നോ നടിയോ ആകാന്‍ കഴിഞ്ഞത്. എന്നാല്‍ അഭിനയപ്രതിഭകളുടെ കാര്യത്തില്‍ ഒരിക്ക ലും ഏഷ്യയില്‍ ദാരിദ്ര്യമുണ്ടായിട്ടില്ല.

ഇന്ത്യയുടെ സിനിമാചരിത്രത്തിന്‍റെ തന്നെ ഭാഗമായവരാണ് തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപേരും. നടനും സംവിധായകനുമായ ഗുരു ദത്തിനെ സിറ്റിസന്‍ കെയ്നിലൂടെ പ്രശസ്തനായ ഓര്‍സന്‍ വെല്‍സിനോടാണ് താരതമ്യപ്പെടുത്തിയിരിക്കുന്നത്. പ്യാസ, കാഗ സ് കാ ഫൂല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയുടെ സുവര്‍ണകാലത്തിന് മാറ്റുകൂട്ടിയ ചലച്ചിത്രകാരനാണ് ഗുരു ദത്ത്. പ്യാസയിലെ കവിയുടെ ആവിഷ്കാരം ഗുരു ദത്തിന്‍റെ കരിയറില്‍ എന്നും മികച്ചു നില്‍ക്കുന്നു.

സന്‍ജീര്‍ എന്ന ചിത്രം ബോളിവുഡിനു സമ്മാനിച്ചത് ഒരു ആന്‍ഗ്രി യങ് മാനെ. അമിതാഭ് ബച്ചന്‍ എന്ന അഭിനേതാവിന്‍റെ കരിയറിലെ ടേണിങ് പോയ്ന്‍റ് തന്നെ അതാവാം. അറുപത്തേഴാം വയസിലും സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ആ താരപ്രതിഭയില്ലാതെ ഏഷ്യന്‍ലിസ്റ്റ് എങ്ങനെ പൂര്‍ണമാവും?

മുന്നൂറോളം സിനിമകളില്‍ അഭിനയിച്ച പ്രാണ്‍, ഹിന്ദി സിനിമയിലെ സുന്ദരനായ വില്ലന്‍ എന്ന വിശേഷണത്തിന് യോജിക്കുന്ന വ്യക്തിത്വമാണ്. മറക്കാനാവാത്ത ഒരുപാട് ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ നടന്‍ ദേവ്ദാസ്, ഡോണ്‍, ധരം വീര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

നായികമാരുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഇന്ത്യന്‍ സിനിമ. ഓസ്കര്‍ നോമിനേഷന്‍ സ്വന്തമാക്കിയ മദര്‍ ഇന്ത്യയിലെ രാധയെന്ന കഥാപാത്രം അനശ്വരമാക്കിയത് നര്‍ഗീസ്. ദുരന്തങ്ങളില്‍ നിന്നു ദുരന്തങ്ങളിലേ ക്കു പതിക്കുന്ന ആ അമ്മയായി നര്‍ഗീസിനെയല്ലാതെ മറ്റാരെ സങ്കല്‍പ്പിക്കും? വ്യത്യസ്ത വും ഭാവപ്രകടനത്തിലെ സൗന്ദര്യവും കൊണ്ട് എക്കാലവും ഇന്ത്യന്‍ സിനിമയിലെ നിറസാന്നിധ്യമാണ് നര്‍ഗീസ്.
http://www.metrovaartha.com/2010/03/06114723/INDIAN-CINEMA.html

No comments: