Thursday, April 22, 2010

വീട്ടമ്മയെ കീഴ്പ്പെടുത്തി നഗ്നചിത്രങ്ങളെടുത്തു

വീട്ടമ്മയെ ബലാത്സംഗം ചെയ്തശേഷം നഗ്‌നചിത്രങ്ങളെടുത്ത യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. കടുത്തുരുത്തി കല്ലറയ്ക്ക് സമീപമാണ് സംഭവം. പ്രദീഷ്(26) എന്ന യുവാവാണ് പൊലീസ് പിടിയിലായത്.

അയല്‍ക്കാരിയായ വീട്ടമ്മ പാട്ടുകേള്‍ക്കാന്‍ വാങ്ങിയ സി ഡി തിരികെ നല്‍കാനെത്തിയപ്പോഴാണ് യുവാവ് മാനഭംഗപ്പെടുത്തിയത്. അതിനു ശേഷം വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. സംഭവം പുറത്തുപറഞ്ഞാല്‍ ഈ ചിത്രങ്ങള്‍ നാട്ടില്‍ പ്രചരിപ്പിക്കുമെന്ന് പ്രദീഷ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

36കാരിയായ വീട്ടമ്മ പ്രദീഷിന്‍റെ ഭീഷണിമൂലം സംഭവം ആരോടും പറഞ്ഞില്ല. എന്നാല്‍ പിന്നീട് വീട്ടമ്മയുടെ ഒരു കുടുംബസുഹൃത്ത് ഇക്കാര്യം അറിയാനിടയായി. തുടര്‍ന്ന് ഭര്‍ത്താവുമൊത്ത് പൊലീസ് സ്റ്റേഷനിലെത്തി വീട്ടമ്മ പ്രദീഷിനെതിരെ പരാതിനല്‍കി.

House wife raped by her neighbour | വീട്ടമ്മയെ കീഴ്പ്പെടുത്തി നഗ്നചിത്രങ്ങളെടുത്തു

No comments: