Tuesday, April 13, 2010

രവിയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം!

കോണ്‍ഗ്രസില്‍ ഗ്രൂ‍പ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും ചൂടു പിടിക്കുകയാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്‍ഷ്യം വച്ചാണ് നീക്കങ്ങള്‍. ഉമ്മന്‍‌ചാണ്ടിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ലെന്ന നിലപാടില്‍ രമേശ് ചെന്നിത്തലയെയും വയലാര്‍ രവിയെയും പിന്തുണയ്ക്കുന്നവര്‍ ഉറച്ചു നില്‍ക്കുകയാണ്.

ഉമ്മന്‍‌ചാണ്ടിക്കു പകരം വയലാര്‍ രവിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി ‘ഐ’ ഗ്രൂപ്പിന്‍റെ പഴയ പടക്കുതിരകളെ കൂട്ടുപിടിച്ച് വിശാല ഐ ഗ്രൂപ്പ് നിലവില്‍ വന്നിരിക്കുകയാണ്. കെ സി വേണുഗോപാല്‍, കെ സുധാകരന്‍, സി എന്‍ ബാലകൃഷ്ണന്‍, അജയ് തറയില്‍, ജോസഫ് വാഴയ്ക്കന്‍, കെ പി അനില്‍‌കുമാര്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ഗ്രൂപ്പ് യോഗം ചേന്നത് ഈ ലക്‍ഷ്യം മുന്നില്‍ കണ്ടാണ്.

ഉമ്മന്‍‌ചാണ്ടിയെ എതിര്‍ക്കുന്നവരുടെ കൂട്ടായ്മ എന്നു വേണമെങ്കില്‍ ഈ നീക്കത്തെ വിശേഷിപ്പിക്കാം. ഏതു ഗ്രൂപ്പായാലും, ഏത് ആശയം വച്ചു പുലര്‍ത്തുന്നവരായാലും വേണ്ടില്ല, ഉമ്മന്‍‌ചാണ്ടിയോട് എതിര്‍പ്പുണ്ടെങ്കില്‍ അതാണ് വിശാല ഐ ഗ്രൂപ്പില്‍ ഇടം നേടാനുള്ള യോഗ്യത. എന്നാല്‍ കെ കരുണാകരന്‍റെ മകള്‍ പത്‌മജ വേണുഗോപാല്‍ ഈ നീക്കത്തിലില്ല.

Group fight in Congress Kerala unit | രവിയെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയാക്കാന്‍ നീക്കം!

4 comments:

BINISH said...

this things I expected earlier I think Vayalar van do some thing good rather than Ommen chandy .. I strongly oppose chennithala ..either oommen nor Ravi is the best for next C.M.
I think Rahul likes Ravi rather than Chandy

ppmd said...

who the next! Let us wait and watch. May be there is a chance for 4th person because Congress is unpredictable!!

കാക്കര - kaakkara said...

എന്റെ പോസ്റ്റിൽ നിന്ന്‌...

"ഇടതന്മാർ ഒരിക്കലും മുഖ്യമന്ത്രിയെ ചൂണ്ടി തിരഞ്ഞെടുപ്പിൽ മൽസരിക്കാറില്ല (മറിച്ചുള്ളത്‌ സിൻഡിക്കേറ്റും!) , പക്ഷെ വലതന്മാർ അങ്ങനെയല്ല... മുഖ്യമന്ത്രിയെ കണ്ടാലെ വോട്ട്‌ ചെയ്യു. ചെന്നിത്തലക്ക്‌ അത്‌ നന്നായി അറിയാം. കാര്യം പറഞ്ഞാൽ, ഏത്‌ രവിക്കും മനസിലാവും. രവി സമ്മതിച്ചു.... പഴയ ഗർജിക്കുന്ന സിംഹം മുഖ്യമന്ത്രിക്കുപ്പായത്തിലും. പണ്ട്‌ കരുണാകരന്റെ തോളിൽ കയറി ആന്റണിയെ മലർത്തിയടിച്ച പാരമ്പര്യവുമുണ്ട്‌."

ppmd said...

ഇടതനായാലും വലതനായാലും അവരുടെ രാഷ്ട്രീയം നിറം മാറ്റത്തിന്‍റേതാണ്. ഒരു വ്യത്യാസം മാത്രം - ഇടതന്മാര്‍ പലതും പറയാതെ പറയുന്നു. വലതന്മാര്‍ പറഞ്ഞത് പലതും മാറ്റുന്നു