Thursday, April 22, 2010

ഫേസ്ബുക്കില്‍ സെക്സ് ആസ്വദിക്കുന്നവര്‍


ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റായ ഫേസ്ബുക്കില്‍ സെക്സ് ആസ്വദിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. സോഷ്യല്‍ മീഡിയകള്‍ വഴി സെക്സ് ആസ്വദിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് ബ്രിട്ടീഷുകാരാണെന്നും വിവിധ സര്‍വെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമിതമായി ജോലി ചെയ്യുന്നവരെല്ലാം ഫേസ്ബുക്കില്‍ സെക്സിന് വേണ്ടി മാത്രമാണ് സന്ദര്‍ശനം നടത്തുന്നത്.

സര്‍വെയില്‍ പങ്കെടുത്തവരില്‍ മിക്കവരും ബെഡ് റൂമില്‍ ലാപ്‌ടോപ് ഉപയോഗിക്കുന്നവരാണെന്നും ഇതിലൂടെ സെക്സ് ആസ്വദിക്കുന്നുവെന്നും കണ്ടെത്തി. നാലായിരത്തോളം പേരാണ് സര്‍വെയില്‍ പങ്കെടുത്തത്. ഫേസ്ബുക്ക് സന്ദര്‍ശനം നടത്തുന്നവരില്‍ മിക്കവര്‍ക്കും കാമം മാത്രമാണ് ലക്‍ഷ്യം.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ നടക്കുന്ന ചൂഷണങ്ങളുടെ കണക്കെടുത്താന്‍ ഞെട്ടിപോകും. ഇത്തരം ബന്ധങ്ങള്‍ ആസ്വദിക്കുന്ന കുട്ടികള്‍ നിരവധിയാണെന്നാണ് സര്‍വെകള്‍ വ്യാക്തമാക്കുന്നത്. ഇത്തരം കുട്ടികളെ രക്ഷിതാക്കള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് നെറ്റ് വിദഗ്ധര്‍ പറയുന്നത്.

അതേസമയം, ഇത്തരം ബന്ധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ യഥാര്‍ത്ഥ ഐഡിയില്‍ വരുന്നില്ലെന്നതും ശ്രദ്ധേയമാണ്. പലരും മുഖം മൂടി ധരിച്ചാണ് നെറ്റ്ലോകത്തെ ചൂഷണത്തിന് ഇറങ്ങിത്തിരിക്കുന്നത്. മിക്ക സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും അനോനിമസായി അംഗത്വമെടുക്കാനും ചാറ്റ് ചെയ്യാനും അവസരം നല്‍കുന്നുണ്ട്.

സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളില്‍ അംഗത്വമെടുക്കുന്ന പുരുഷന്മാരില്‍ ഭൂരിഭാഗവും സുഹൃത്തുക്കാളായി സ്വീകരിക്കുന്നതും അന്വേഷിക്കുന്നത് സ്ത്രീകളെ മാത്രമാണ്. അതും യുവതികളെ മാത്രം. ഇത്തരം ചൂഷണങ്ങള്‍ക്ക് അടിപ്പെടുന്ന യുവതികള്‍ നിരവധിയാണെന്നാണ് വിവിധ പഠന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Overworked Brits prefer Facebooking to sex! | ഫേസ്ബുക്കില്‍ സെക്സ് ആസ്വദിക്കുന്നവര്‍

3 comments:

കമ്പർ said...

സൂക്ഷിച്ചാൽ ദുഖിക്കേണ്ട..അത്ര തന്നെ

prasanthcs said...

ഇന്റര്‍നെറ്റില്‍ ഏറ്റവും കൂടുതല്‍ സേര്‍ച്ചെ ചെയ്യപ്പെടുന്ന വാക്കുകളില്‍ ഒന്നും ഇത് തന്നെയാണല്ലോ. അപ്പൊ പിന്നെ ഫേസ്ബുക്കില്‍ ഇതിന്റെ അളവ് കൂടിയാല്‍ അത്ഭുതപ്പെടാനില്ല.

ppmd said...

അധികമായാല്‍ അമൃതും വിഷം