Saturday, April 17, 2010

ഗൂഗിളില്‍ ആടുകള്‍ക്ക് എന്ത് കാര്യം?

ലോകത്തെ ഏറ്റവും വലിയ സെര്‍ച്ച് എഞ്ചിനും പ്രമുഖ ഐ ടി കമ്പനിയുമായി ആടുകള്‍ക്ക് വല്ല ബന്ധവുമുണ്ടോ? ഉണ്ടെന്നാണ് പുതിയ വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഇന്റര്‍നെറ്റ് ഭീമന്‍ ഗൂഗിളിന്റെ ആസ്ഥാനമായ കാലിഫോര്‍ണിയയിലെ മൌണ്ടേന്‍ വ്യൂവിലാണ് ആടുകള്‍ കൂട്ടമായെത്തിയത്. ഗൂഗിള്‍ ആസ്ഥാന കെട്ടിടത്തിന്റെ ചുറ്റുപാടുകള്‍ ശുചീകരിക്കാനാണ് ഒരു കൂട്ടം ആടുകള്‍ എത്തിയത്.

ഇരുന്നൂറോളം ആടുകളാണ് എത്തിയത്. പുല്ലും കാടും പിടിച്ച് കിടക്കുകയായിരുന്ന ഒഴിഞ്ഞ സ്ഥലത്തെ പച്ചപ്പെല്ലാം ആടുകള്‍ തിന്ന് വൃത്തിയാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം ഇവിടത്തെ പുല്ലും കാടും വെട്ടിത്തെളിച്ച് കത്തിക്കാറായിരുന്നു പതിവ്. എന്നാല്‍, ഗൂഗിള്‍ നടപ്പിലാക്കി വരുന്ന പുതിയ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായാണ് വൃത്തിയാക്കല്‍ ദൌത്യം ആടുകളെ ഏല്‍പ്പിച്ചത്.

എന്തായാലും സാങ്കേതിക ലോകത്ത് എല്ലാം വിജയം വരിക്കുന്ന ഗൂഗിള്‍ ഇക്കാര്യത്തിലും പൂര്‍ണവിജയം നേടി. സംഭവം വന്‍ വാര്‍ത്തായായി. മാത്രവുമല്ല, നിരവധി പരിസ്ഥിതി, മൃഗസ്നേഹികളുടെ പ്രീതി പിടിച്ചുപറ്റാനും സാധിച്ചു. നേരത്തെ ഇത്തരം ജോലികള്‍ ചെയ്യാന്‍ യന്ത്രങ്ങളെ സമീപിക്കാറായിരുന്നു പതിവ്.

Google Brings The Damn Goats Back | ഗൂഗിളില്‍ ആടുകള്‍ക്ക് എന്ത് കാര്യം?

3 comments:

ഹംസ said...

ആ ഹാ അത് നല്ല കാര്യമായി.!!

Pottichiri Paramu said...

ഗൂഗിള്‍ ആടിനെ ഇറക്കിയതു ഏതെങ്കിലും research ന്റെ ഭാഗമാണൊ എന്നും സംശയിക്കേണ്ടിയിരിക്കുന്നു..

ppmd said...

നല്ലത് ചെയ്താലും സംശയത്തിന്‍റെ കരിനിഴല്‍!