Thursday, April 22, 2010

നിത്യാനന്ദ രക്ഷപ്പെടുമോ?

മനുഷ്യദൈവങ്ങള്‍ക്ക് പലതരം കഴിവുകളാണ്. അന്തരീക്ഷത്തില്‍ നിന്ന് വിഭൂതിയെടുക്കാനും ആടിനെ പട്ടിയാക്കാനും ആളെ പൊട്ടനാക്കാനും അവര്‍ക്കു കഴിയും. വ്യാജ സന്യാസിമാരും ലോക്കല്‍ ഗോഡ്സും വാണരുളുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്‍‌നിരയിലാണ്. അവരെ ആദരിച്ചിരുത്തുന്ന പീഠത്തിന് ചുവട്ടിലാണ് ഭരണാധികാരികള്‍ പോലും സ്വന്തം സ്ഥാനം സ്വയം കണ്ടെത്തുന്നത്.

അടുത്ത കാലത്ത് കോളിളക്കമുണ്ടാക്കിയ സ്വാമി നിത്യാനന്ദ ഒടുവില്‍ പൊലീസ് വലയിലായിരിക്കുന്നു. തമിഴ്‌നാട്ടിലും മറ്റ് തെക്കന്‍ സംസ്ഥാനങ്ങളിലും കടുത്ത ചൂടായതിനാല്‍ സ്വാമി ഹിമാചലില്‍ സുഖവാസത്തിലായിരുന്നു എന്നാണ് അറിയുന്നത്. ഒളിച്ചുതാമസിക്കുകയും ചെയ്യാം, ഒളിസേവ നടത്തുകയും ചെയ്യാമെന്ന സൌകര്യം.

വലിയ എന്‍‌കൌണ്ടറോ ‘ഓപ്പറേഷന്‍ നിത്യ’യോ ഒന്നും വേണ്ടിവന്നില്ല പൊലീസിന് സ്വാമിയെ കുടുക്കാന്‍ എന്നാണ് അറിയുന്നത്, പൊലീസ് അതാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും. ഹിമാചലിലെയും ബാംഗ്ലൂരിലെയും പൊലീസുകാര്‍ കൂട്ടമായി ചെന്ന് സ്വാമിയെ വിളിച്ചു, ഒരു പൂച്ചക്കുട്ടിയെപ്പോലെ സ്വാമി ഇറങ്ങി വരികയും ചെയ്തു.

Self-styled godman arrested in Himachal Pradesh | നിത്യാനന്ദ രക്ഷപ്പെടുമോ?

No comments: