Tuesday, April 20, 2010

യു എസില്‍ ഒറ്റ ദിവസം തകര്‍ന്നത് എട്ട് ബാങ്കുകള്‍

ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറിയെന്ന് അവകാശപ്പെടുമ്പോഴും യു എസില്‍ ബാങ്കുകളുടെ കൂട്ട തകര്‍ച്ച തുടരുന്നു. എട്ടു ബാങ്കുകളാണ് കഴിഞ്ഞ ആഴ്ച ഒറ്റ ദിവസം കൊണ്ട് പാപ്പറായി പ്രഖ്യാപിച്ചത്. ഇതോടെ ഈ വര്‍ഷം മാത്രം യു എസില്‍ തകര്‍ന്ന ബാങ്കുകളുടേ എണ്ണം 50 ആയി. ഈ വര്‍ഷം ശരാശരി 12 ബാങ്കുകളാണ് ഓരോ മാസവും യു എസില്‍ തകര്‍ച്ചയെ നേരിട്ടത്.

ഈ മാസം 16നാണ് എട്ടു ബാങ്കുകള്‍ ഒറ്റയടിക്ക് അടച്ചുപുട്ടിയത്. ടമാല്‍‌പയസ് ബാങ്ക്, സിറ്റി ബാങ്ക്, ബട്‌ലര്‍ ബാങ്ക്, അമേരിക്കന്‍ ഫസ്റ്റ് ബാങ്ക്, ലേക്‍സൈഡ് കമ്മ്യൂണിറ്റി ബാ‍ങ്ക്, ഫസ്റ്റ് ഫെഡറല്‍ ബാങ്ക്, റിവര്‍ സൈഡ് നാഷണല്‍ ബാങ്ക്, ഇന്നോവേറ്റീവ് ബാങ്ക് എന്നിവയാണ് 16ന് തകര്‍ന്നത്. 984.7 മില്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് എട്ടു ബാങ്കുകളുടെ തകര്‍ച്ചമൂലം ഉണ്ടായതെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍‌ഷൂറന്‍സ് ഏജന്‍സി അറിയിച്ചു.

US sees 50 bank collapses in '10; eight fold up in one day | യു എസില്‍ ഒറ്റ ദിവസം തകര്‍ന്നത് എട്ട് ബാങ്കുകള്‍

No comments: