Thursday, April 22, 2010

ഐപിഎസ്, ഐഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ തച്ചങ്കരി

വിദേശയാത്രാ വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് സസ്‌പെന്‍ഷനിലായ കണ്ണൂര്‍ റേഞ്ച് ഐജി ടോമിന്‍ ജെ. തച്ചങ്കരി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പുതിയ ഹര്‍ജി നല്‍കി.

ആറു മുതിര്‍ന്ന ഐഎഎസ്‌ഐപിഎസ് ഉദ്യോഗസ്ഥര്‍ ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയിരുന്നതായി പുതിയ ഹര്‍ജിയില്‍ തച്ചങ്കരി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തച്ചങ്കരി ആദ്യം സമര്‍പ്പിച്ച ഹര്‍ജി വെള്ളിയാഴ്ച െ്രെടബ്യൂണല്‍ പരിഗണിക്കാനിരിക്കെയാണ് ഇതിനിടെയാണ് പുതിയ ഹര്‍ജി നല്‍കിയത്..


സര്‍ക്കാരിന്റെ അനുമതിയില്ലാതെ വിദേശയാത്ര നടത്തുകയും സര്‍ക്കാരിന് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്ത ആര്‍.ശ്രീലേഖ ഐപിഎസ്സിനെതിരെ നടപടിയെടുത്തില്ലെന്ന് പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

2006ല്‍ ആര്‍.ശ്രീലേഖ കേരള കോഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റ് സൊസൈറ്റി എം.ഡി ആയിരിക്കെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി തായ്‌ലന്റ് സന്ദര്‍ശിച്ചത് സര്‍ക്കാരിന്റെ അനുമതിയില്ലാതെയായിരുന്നു. ഇതുമാത്രമല്ല, ഈ യാത്രയിലൂടെ റബ്ബര്‍ മാര്‍ക്ക് സൊസൈറ്റിയ്ക്ക് യാതൊരു നേട്ടവുമുണ്ടായില്ലെന്നും 67,349 രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നുമാണ് തച്ചങ്കരി പറയുന്നത്.

പിന്നീട് നാട്ടില്‍ തിരച്ചെത്തി ഇവര്‍ സര്‍ക്കാരിന് മാപ്പപേക്ഷ നല്‍കുകയും സര്‍ക്കാര്‍ ഇത് സ്വീകരിച്ച് നടപടികള്‍ അവസാനിപ്പിക്കുകയുമായിരുന്നുവെന്ന കാര്യവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ കത്തിന്റെ പകര്‍പ്പ് തച്ചങ്കരി ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
http://thatsmalayalam.oneindia.in/news/2010/04/22/kerala-tomin-thachankary-files-new-plea.htm

No comments: