Tuesday, April 20, 2010

നിതീഷ് കുമാറും ഇനി ബ്ലോഗര്‍

ബ്ലോഗര്‍മാരായ മുഖ്യമന്ത്രിമാരുടെ നിരയിലേക്ക് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും. നിതീഷ്സ്പീക്സ്.ബ്ലോഗ്സ്പോട്ട്.കോം(Nitishspeaks.blogspot.com) എന്ന പേരിലാണ് നിതീഷ് ജനങ്ങളുമായി ബ്ലോഗിലൂടെ സംവദിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൌഹാന്‍ എന്നിവരാണ് ബ്ലോഗിംഗില്‍ നിതീഷിന്‍റെ മുന്‍‌ഗാമികള്‍.

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ സൈക്കിള്‍ വിതരണം ചെയ്യാനുള്ള തന്‍റെ സ്വപ്ന പദ്ധതിയെക്കുറിച്ചാണ് ബ്ലോഗിലെ നിതീഷിന്‍റെ ആദ്യ പോസ്റ്റ്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ചും ബ്ലോഗില്‍ നിതീഷ് വാചാലനാവുന്നുണ്ട്. വനിതാ സംവരണ ബില്ലില്‍ പാര്‍ട്ടി പ്രസിഡന്‍റ് ശരദ് യാദവിനോടുള്ള ഭിന്നതയും നിതീഷ് ബ്ലോഗിലൂടെ വ്യക്തമാക്കുന്നു. http://nitishspeaks.blogspot.com/

Nitish joins list of blogger CMs | നിതീഷ് കുമാറും ഇനി ബ്ലോഗര്‍

No comments: