Thursday, April 22, 2010

വീട്ടമ്മയെ മകന്‍റെ സുഹൃത്ത് മാനഭംഗപ്പെടുത്തി

മകന്‍റെ സുഹൃത്ത് തന്നെ മാനഭംഗപ്പെടുത്തിയതായി 40കാരിയായ വീട്ടമ്മയുടെ പരാതി. പുനെയിലെ റാവെറ്റിലാണ് സംഭവം. ചിഞ്ച്‌വാഡിലെ അലെകര്‍ വാഡിയില്‍ താമസിക്കുന്ന വീട്ടമ്മയെ മകന്‍റെ സുഹൃത്തായ ബാബാ സാഹിബ് ശിവാജി വാഗ്‌മരെ(25) എന്നയാള്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയില്‍ ബലാത്സംഗം ചെയ്യുകയായിരുന്നു.

വീട്ടമ്മ സംഭവം വിവരിക്കുന്നത് ഇങ്ങനെയാണ് - “ചൊവ്വാഴ്ച രാത്രിയില്‍ വാഗ്‌മരെ എന്‍റെ വീട്ടില്‍ വന്നു. അയാള്‍ ഒരു കമ്പനിയിലെ ഡ്രൈവറാണ്. എന്‍റെ മകന്‍റെ അടുത്ത സുഹൃത്തുമാണ്. എന്‍റെ മകന്‍ മദ്യപിച്ച് ബോധം‌കെട്ട് ഗുരുതരമായ അവസ്ഥയിലാണെന്ന് വാഗ്‌മരെ പറഞ്ഞു. ഇതുകേട്ട ഞാന്‍ ഉടന്‍ തന്നെ വാഗ്‌മരെയ്ക്കൊപ്പം മകന്‍റെ അടുത്തേക്ക് തിരിച്ചു.”

“ഒരു ഇന്‍ഡിക്ക കാറിലാണ് ഞങ്ങള്‍ പോയത്. വണ്ടി റാവെറ്റിലെത്തിയപ്പോള്‍ അയാള്‍ അവിടത്തെ ഒരു ഒറ്റപ്പെട്ട ഫാക്ടറിക്ക് മുന്നില്‍ വണ്ടി നിര്‍ത്തി. അതിനുശേഷം എന്നെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഈ സംഭവം പുറത്തുപറഞ്ഞാല്‍ എന്‍റെ മകനെ കൊല്ലുമെന്ന് വാഗ്‌മരെ ഭീഷണിപ്പെടുത്തി” - വീട്ടമ്മ പരാതിയില്‍ പറയുന്നു.

വീട്ടില്‍ തിരിച്ചെത്തിയ വീട്ടമ്മ ബന്ധുക്കളെ ഈ വിവരം അറിയിക്കുകയായിരുന്നു. അതിന് ശേഷം ചിഞ്ച്‌വാഡ് പൊലീസ് സ്റ്റേഷനില്‍ അവര്‍ പരാതി നല്‍കി. വാഗ്‌മരെയെ അയാളുടെ വീട്ടില്‍ നിന്ന് പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

Woman accuses son's friend of rape | വീട്ടമ്മയെ മകന്‍റെ സുഹൃത്ത് മാനഭംഗപ്പെടുത്തി

No comments: