Monday, April 26, 2010

ശ്രീനാഥിന്‍റെ ആത്മഹത്യയ്ക്ക് കാരണം എന്ത്?



PRO
ശ്രീനാഥ് ഓര്‍മ്മയായി. ആത്മഹത്യ എന്ന നിഗമനത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു. കോതമംഗലത്തെ ഹോട്ടല്‍‌മുറിയില്‍ കൈത്തണ്ടയിലെ ഞരമ്പുകള്‍ അറുത്തുമാറ്റി മരണത്തിന്‍റെ ആഴത്തിലേക്ക് ഇറങ്ങിപ്പോയെന്ന നിഗമനം. ‘ആത്മഹത്യ’ എന്ന മനോഹരവും വേദനിപ്പിക്കുന്നതുമായ പദത്തെ ആഞ്ഞുപു‌ല്‍കാന്‍ എല്ലാ അവകാശവുമുള്ളവരാണ് കലാകാരന്‍‌മാര്‍. അല്ലെങ്കില്‍, ആത്മഹത്യ ചെയ്യുന്നവരെല്ലാം ഉള്ളിന്‍റെയുള്ളില്‍ കലകളെ സ്നേഹിക്കുന്നവരാണ്.

ശ്രീനാഥിനെ അടുത്തറിയുന്നവര്‍ക്ക് അദ്ദേഹത്തിന്‍റെ ആത്മഹത്യാവാര്‍ത്തയെ ഉള്‍ക്കൊള്ളാനാകുമെന്നു തന്നെയാണ് കരുതുന്നത്. കാരണം, അത്രത്തോളം ആര്‍ദ്രവും ലോലവുമായിരുന്നു ആ മനസ്. മറ്റുള്ളവര്‍ക്ക് ചെറിയൊരു ബുദ്ധിമുട്ട് തന്‍റെ ഭാഗത്തുനിന്ന് ഉണ്ടായി എന്നറിഞ്ഞാല്‍ ആകെ കലങ്ങുന്ന പ്രകൃതം.

എന്നാല്‍ കലാകാരന്‍റെ ഈഗോ ആവോളം നിറഞ്ഞ മനുഷ്യനുമായിരുന്നു ശ്രീനാഥ്. ഇപ്പോഴത്തെ സൂപ്പര്‍താരങ്ങളെപ്പോലെ പതിറ്റാണ്ടുകളുടെ അഭിനയപരിചയം തനിക്കുണ്ടെന്ന ആത്മവിശ്വാസം അദ്ദേഹത്തെ നയിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ്, ചില കടും‌പിടിത്തങ്ങള്‍, വാശികളൊക്കെ ശ്രീനാഥ് പ്രകടിപ്പിച്ചിരുന്നത്. അല്‍പ്പം മുന്‍‌കോപിയായിരുന്നു. ചിലരുടെ പെരുമാറ്റത്തിലെ ചെറിയ അസ്വാഭാവികതകള്‍ പോലും തന്നെ ഹര്‍ട്ട് ചെയ്യാന്‍ വേണ്ടിയുള്ളതാണെന്ന ധാരണ അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം.

What led Sreenath to commit suicide? | ശ്രീനാഥിന്‍റെ ആത്മഹത്യയ്ക്ക് കാരണം എന്ത്?

2 comments:

poor-me/പാവം-ഞാന്‍ said...

എന്തായാലും നഷ്ടം നഷ്ടം തന്നെ!!!

ppmd said...

വെറും നഷ്ടം എന്ന വിശേഷണം കൊണ്ടു മാത്രം സമാധാനിക്കാനുള്ളതല്ല ശ്രീനാഥിന്‍റെ മരണം സൂചിപ്പിക്കുന്നത്. ശ്രീ. തിലകന്‍ പറഞ്ഞതില്‍ എന്തൊക്കെയോ സത്യങ്ങള്‍ ഉണ്ട്. പലതും ചീഞ്ഞു നാറുന്നു മലയാള സിനിമയില്‍. ശ്രീ. അഴിക്കോടിനെ തമാശക്കാരനായ ഒരു അമ്മാവനായേ നമ്മുടെ വിലപ്പെട്ട താരം കണ്ടുള്ളു. പക്ഷെ അഴീക്കോടു മാഷ് പറഞ്ഞതിലെ നീതി ഉള്‍ക്കൊള്ളാന്‍ എന്തേ ഇവര്‍ക്കൊന്നും കഴിയാതെ പോയേ? സത്യത്തില്‍ സംഘടനകള്‍ സര്‍ഗ്ഗശക്തിയെ വളര്‍ത്തുന്നില്ല. ആരാണീ ഇടവേള ബാബു? അയാള്‍ക്ക് എന്ത് അഭിനയ പാരമ്പര്യമാണുള്ളത്. എന്നിട്ടും അയാളെപ്പോലുള്ളവര്‍ അമ്മയുടെ ഭരണ ചക്രം തിരിക്കുന്നു. മലയാള സിനിമക്ക് തന്നെത്തന്നെ സമര്‍പ്പിച്ച തിലകന്‍ ഇവരുടെയൊക്കെ അവഹേളനം സഹിക്കേണ്ടിവരുന്നു. എന്നാണ് മമ്മുട്ടിക്കും മോഹല്‍ ലാലിനു മൊക്കെ വകതിരിവുണ്ടാവുക. വിവേകമുണ്ടാവുക. ഇങ്ങനെ കുറെ ആത്മഹത്യകള്‍ കഴിഞ്ഞതിനു ശേഷമോ?