Thursday, April 22, 2010

ഐപി‌എല്‍ പ്രഫുല്‍ പട്ടേല്‍ വീണ്ടും വിവാദത്തില്‍


ഐപി‌എല്ലുമായി ബന്ധമൊന്നുമില്ല എന്ന് പ്രഫുല്‍ പട്ടേല്‍ ആവര്‍ത്തിച്ചിട്ടും വിവാദം അദ്ദേഹത്തെ വിട്ടൊഴിയുന്നില്ല. പട്ടേലിന്റെ മകളും ഐപി‌എല്‍ ഹോസ്പിറ്റാലിറ്റി മാനേജറുമായ പൂര്‍ണ പട്ടേല്‍ ഐപി‌എല്‍ പുതിയ ഫ്രാഞ്ചൈസികളുടെ ഏകദേശ വില സംബന്ധിച്ച വിവരങ്ങള്‍ അടങ്ങുന്ന ഇ-മെയില്‍ തരൂരിന് നല്‍കി എന്നാണ് പുതിയ ആരോപണം.

ഐപി‌എല്‍ സി‌ഇഒ സുന്ദര്‍ രാമന്‍ പൂര്‍ണയ്ക്ക് അയച്ച മെയില്‍ അവര്‍ പ്രഫുല്‍ പട്ടേലിന്റെ സെക്രട്ടറി ചമ്പ ഭരദ്വാജിന് അയയ്ക്കുകയായിരുന്നു. ഇത് ഐപി‌എല്‍ ലേലത്തിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ശശി തരൂരിന് പ്രഫുലിന്റെ സെക്രട്ടറി അയച്ചു കൊടുത്തു എന്നും ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനു ശേഷമാണ് രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ലേല തുക നല്‍കി കൊച്ചി ഐപി‌എല്‍ ടീം ഉയര്‍ന്നുവന്നത്.

എന്നാല്‍, താന്‍ ഐപി‌എല്‍ സി‌ഇഒയുടെ നിര്‍ദ്ദേശം അംഗീകരിക്കുക മാത്രമാണ് ചെയ്തത് എന്ന് പൂര്‍ണ പറയുന്നു. അതേസമയം, പൂര്‍ണയ്ക്ക് അയച്ച കത്ത് മന്ത്രിയുടെ ഓഫീസിലേക്ക് എന്തിനയച്ചു എന്ന് അറിയില്ല എന്നാണ് സുന്ദര്‍ രാമന്റെ നിലപാട്.

IPL controversy haunts Praful | ഐപി‌എല്‍ പ്രഫുല്‍ പട്ടേല്‍ വീണ്ടും വിവാദത്തില്‍

No comments: