Thursday, April 22, 2010

മുലപ്പാല്‍ വിഭവവുമായി ഒരമ്മ

മുലയൂട്ടല്‍ എന്നത് വളരെ പവിത്രമായ ഒന്നായിട്ടാണ് കരുതപ്പെടുന്നത്. ലോകത്തെവിടെയായാലും ഇതങ്ങനെ തന്നെ. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് അവരെ ഏറെക്കാലം മുലയൂട്ടാനും അതുസംബന്ധിച്ച് അമ്മമാരെ ബോധവല്‍ക്കരിക്കാനുമായി നമ്മള്‍ മുലയൂട്ടല്‍ വാരം തന്നെ ആചരിക്കുന്നുണ്ട്.

മുലപ്പാല്‍ കൂടുതലുള്ള അമ്മമാര്‍ അത് പാക്ക് ചെയ്ത് വില്‍ക്കുന്നതും പാല്‍ കുറവുള്ള അമ്മമാരുടെ കുട്ടികള്‍ക്ക് കൊടുക്കുന്നതുമെല്ലാം പലപ്പോഴായി വാര്‍ത്തയായിട്ടുണ്ട്. എന്നാല്‍ തീര്‍ത്തും വ്യത്യസ്തമായ പുതിയൊരു വാര്‍ത്തയിതാ.

ഇവിടെയും മുലപ്പാല്‍തന്നെയാണ് താരം, പക്ഷേ മുലയൂട്ടല്‍ അല്ലെന്ന് മാത്രം. മുലപ്പാല്‍ കൊണ്ടുള്ള പാചകം, അമ്പരക്കേണ്ട ബ്രിട്ടനിലെ ഒരമ്മയാണ് ഇക്കാര്യം പറയുന്നത്. എട്ട് മാസം പ്രായമായ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായ അബി ബ്ലേക് ആണ് മുലപ്പാല്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്നത്.

തേങ്ങാപ്പാലും മറ്റും ഉപോയഗിച്ചുണ്ടാക്കുന്ന വിഭവങ്ങളില്‍ അതിന് പകരം മുലപ്പാല്‍ ചേര്‍ക്കുന്നു. ഇതെല്ലാം രുചികരമാണെന്നും വിഭവങ്ങള്‍ ഇപ്പോള്‍ ജനപ്രിയമാകുന്നുവെന്നുമാണ് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. പാചകമേളകളില്‍ അബി തന്റെ മുലപ്പാല്‍ വിഭവങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ടത്രേ.

സാധാരണ പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍ എന്നിവയിലില്ലാത്ത പല പോഷകങ്ങളും മുലപ്പാലില്‍ അടങ്ങിയിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ഈ വിഭവങ്ങള്‍ ആരോഗ്യദായകമാണെന്നുമാണ് അബി പറയുന്നത്. വലിയ വൃത്തിയില്ലാത്ത പശുവിന്റെ പാലിനേക്കാള്‍ നല്ലതല്ലേ മനുഷ്യന്റെ പാല്‍ എന്നാണ് ഇവര്‍ ചോദിക്കുന്നത്.
http://thatsmalayalam.oneindia.in/women/news/2010/04-22-breast-milk-for-cooking.html

No comments: