Tuesday, April 20, 2010

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: തരൂര്‍

നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് രാജിവെച്ച കേന്ദ്രമന്ത്രി ശശി തരൂര്‍. പാര്‍ലമെന്‍റില്‍ നടത്തിയ പ്രസ്താവനയിലാണ് തരൂര്‍ ഇങ്ങനെ പറഞ്ഞത്. അന്താരാഷ്ട്ര തലത്തില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള താന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയതാണെന്നും ഇന്ത്യന്‍ രാഷ്ട്രിയത്തെക്കുറിച്ച് തനിക്ക് പരിചയക്കുറവുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിയോടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.

വികാരപരമായ ശശി തരൂരിന്‍റെ പ്രസംഗം ശാന്തതയോടെയായിരുന്നു പാര്‍ലമെന്‍റ് കേട്ടിരുന്നത്. വിവാദങ്ങളില്‍ ഉളപ്പെട്ടപ്പോള്‍ കേരളത്തിലെയും തിരുവനന്തപുരത്തെയും ജനങ്ങള്‍ നല്കിയ പിന്തുണയ്ക്ക് തരൂര്‍ നന്ദി പ്രകാശിപ്പിച്ചു. തിരുവനന്തപുരത്തിന്‍റെ പ്രതിനിധിയായി തുടരുന്നതില്‍ അഭിമാനമുണ്ടെന്നും തരൂര്‍ പറഞ്ഞു. ഇന്ന് തന്‍റെ പുതിയ തുടക്കമാണെന്ന് പറഞ്ഞ തരൂര്‍ എം പി സ്ഥാനത്ത് താന്‍ തുടരുമെന്ന വ്യക്തമായ സൂചന നല്കി.

‘ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണമന്തരംഗം, കേരളമെന്നു കേട്ടാല്‍ തിളയ്ക്കണം ചോര ഞരമ്പുകളില്‍’ എന്ന വള്ളത്തോള്‍ കവിത തരൂര്‍ പാര്‍ലമെന്‍റില്‍ ചൊല്ലി. കവിതയുടെ ഇംഗ്ലീഷ് തര്‍ജ്ജമ നടത്തിയപ്പോള്‍ കൈയടിയോടെയാണ് പാര്‍ലമെന്‍റ് അത് സ്വീകരിച്ചത്.

Nothing in illegal: Shashi Tharoor | നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല: തരൂര്‍

No comments: