Wednesday, April 14, 2010

വീണ്ടുമൊരു വിഷുവരവായ്

ഇക്കുറി ഞങ്ങള്‍ക്ക് (എനിക്കും സഹോദരങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും) ആഘോഷങ്ങളില്ലാത്ത വിഷുവാണ്.  അച്ഛന്‍ മരിച്ച് ഏതാനും മാസങ്ങളേ ആയുള്ളു - ഡിസംബറിലെ ഒരു തണുത്ത വെളുപ്പാന്‍ കാലത്ത്.  അതുകൊണ്ടുതന്നെ ക്രിസ്തുമസ്സിനും ആര്‍ക്കും ആശംസകളറിയിക്കാന്‍ കഴിഞ്ഞില്ല.  ഒരു വിഷു വീണ്ടും കടന്നു വരുന്നു.  അമ്മയില്ലാതെ.  അമ്മമ്മയില്ലാതെ.  അച്ഛനില്ലാതെ.  ചിലപ്പോള്‍ തോന്നും, ഇനി ആര്‍ക്കു വേണ്ടി നാട്ടില്‍ പോകണം.  എല്ലാം സ്വകാര്യ ദുഃഖങ്ങളാണ്.  അത് ആര്‍ക്കും പങ്കു വയ്ക്കാനുള്ളതല്ല.  സന്തോഷം അങ്ങനെയല്ല.  അത് എല്ലാവര്‍ക്കും പകുത്തു നല്‍കാനുള്ളതാണ്.  പ്രത്യേകിച്ചും വിഷു. ഓരോ മലയാളിയുടേയും പുതു വര്‍ഷം അന്നു തുടങ്ങുന്നു.  നല്ലതു മാത്രം ചിന്തിച്ചു കൊണ്ട് എല്ലാവര്‍ക്കും നല്ലതു മാത്രം പ്രാര്‍ത്ഥിച്ചു കൊണ്ട്..........പ്രകൃതിയെ മഞ്ഞപ്പട്ടുടുപ്പിച്ച കണിക്കൊന്നയുടെ നൈര്‍മല്യം എല്ലാ മലയാളിയുടേയും മനസ്സില്‍ ഉണ്ടാവട്ടെ

1 comment:

Sulthan | സുൽത്താൻ said...

എല്ലാവർക്കും എന്റെ വിഷുദിനാശംസകൾ