Thursday, April 8, 2010

ചെമ്മനത്തിന് സുധാകര കവിയുടെ മറുപടി

അല്ലയോ മഹാകവേ ചെമ്മനം ചാക്കോ സാറേ
തല്ലുവാന്‍ വടിയുമായി ഓടുന്നതെന്തേ ഭവാന്‍?
തല്ലുന്നതാരേ താങ്കള്‍, താങ്കളീയിരിക്കുന്ന സന്നിധാനത്തെ,
(എന്‍ബിഎസിനേ) കെട്ടിപ്പടുത്ത സചീവനെ
കാണുന്നതില്ലേ താങ്കള്‍, കേള്‍ക്കുന്നതില്ലേ താങ്കള്
‍കന്മഷം നിറഞ്ഞുവോ തവ ഹൃദയത്തില്‍?
എന്തിനു താങ്കള്‍ ചെളിവാരിയിങ്ങനെ ചന്തമില്ലാതെ
എറിയുന്നു പ്രിയകവേ?
ചിന്തകള്‍ മരിച്ചുവോ?
ചന്തവും മരിച്ചുവോ?
അന്തകനല്ലോ താങ്കള്
‍സ്വന്തമാം കഴിവിന്റെ?
ചിന്തിക്കൂ, ചിരിപ്പിക്കൂ, വെറുക്കാതിരിക്കുക
എന്റെ നാട്ടിലെ കവി
പ്രിയനാം വയലാറിന്
‍ഉണ്മയേറിയ ആയിഷ
കവിതയില്‍ ക്രൂരനാം അബ്ദുള്‍ റഹിമാന്
‍അലറും പോല്‍ ഹേ കവേ

Sudhakaran gives reply to Chemmanam ചെമ്മനത്തിന് സുധാകര കവിയുടെ മറുപടി

No comments: