Sunday, March 14, 2010

കുഞ്ഞുമോനെ രക്ഷിക്കാന്‍ ഷങ്കര്‍!


മോഹന്‍ലാല്‍ വില്ലന്‍ നടനായിരുന്നപ്പോള്‍ നായകനായി നൂറുകണക്കിന് സിനിമകളില്‍, വിവിധ ഭാഷകളില്‍ വിലസിയ ശങ്കര്‍ ഇന്ന് ഏതവസ്ഥയിലാണ്? അദ്ദേഹത്തിന്‍റെ പരിതാപകരമായ സ്ഥിതി മനസിലാക്കിയ ലാല്‍ തന്നെ ശങ്കറിനെ മടക്കിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് നമ്മള്‍ കണ്ടു. ‘ഇവിടം സ്വര്‍ഗമാണ്’ അതിന്‍റെ തുടക്കം മാത്രം.ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത. നിര്‍മ്മാണരംഗത്തെ പഴയ സിംഹം കെ ടി കുഞ്ഞുമോനെ സാമ്പത്തികമായി രക്ഷപെടുത്തിയെടുക്കാന്‍ ബ്രഹ്മാണ്ഡചിത്രങ്ങളുടെ സംവിധായകനായ ഷങ്കര്‍ ഒരുങ്ങുന്നു. 1993ല്‍ ‘ജെന്‍റില്‍മാന്‍’ എന്ന ചിത്രത്തിലൂടെ ഷങ്കറിനെ സംവിധായകനാക്കി മാറ്റിയ നിര്‍മ്മാതാവാണ് കെ ടി കുഞ്ഞുമോന്‍

No comments: