Thursday, March 18, 2010

വേശ്യാലയം:മുന്‍എംഎല്‍എയുടെ മകനും ഭാര്യയും കുടുങ്ങി

മുന്‍ എംഎല്‍എയുടെ മകനും മരുമകളും ചേര്‍ന്ന് നടത്തിയിരുന്ന നക്ഷത്രവേശ്യാലയം പൊലീസ് റെയ്ഡ് ചെയ്തു. ഇവരുള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. മുന്‍ എംഎല്‍എ പി നാരായണന്റെ മകന്‍ വൈക്കം ലക്ഷ്മി നാരായണ്‍ ഭവനില്‍ അനില്‍ കുമാര്‍ (34), ബാങ്ക് ജീവനക്കാരിയായ ഭാര്യ കവിത, കോഴിക്കോട് സ്വദേശിനി സരിത (30), തൊടുപുഴ സ്വദേശികളായ ഷമീം (32), അനീഷ് (33) എന്നിവരാണ് പൊലീസ് പിടിയിലായത്. നഗരത്തില്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തേവര മട്ടമ്മല്‍ സുധര്‍മ റോഡിലുള്ള ഒരു വാടക ഫ്ളാറ്റില്‍ താമസിച്ചാണ് അനില്‍ കുമാറും ഭാര്യയും പെണ്‍വാണിഭം നടത്തിയിരുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇവര്‍ യുവതികളെ കൊച്ചിയില്‍ കൊണ്ടുവന്നിരുന്നത്. ഇടപാടുകര്‍ക്ക് നക്ഷത്രഹോട്ടലുകളിലേതിന് സമാനമായ സൗകര്യങ്ങളാണ് നല്‍കിയിരുന്നത്. ശീതികരിച്ച മുറികളുംഭക്ഷണവുമുള്‍പ്പെടെ ഒരിടപാടിന് പതിനായിരം രൂപയായിരുന്നു ഈടാക്കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഫ്ളാറ്റിലെ മുറിയില്‍നിന്ന് ഒട്ടേറെ ഗര്‍ഭനിരോധന ഉറകളും കണ്ടെത്തിയിട്ടുണ്ട്.
http://thatsmalayalam.oneindia.in/news/2010/03/18/kerala-ex-mla-son-4-others-land-in-police-net.html

No comments: