Thursday, March 18, 2010

വിവാഹരജിസ്‌ട്രേഷന്‍: ദമ്പതികള്‍ നേരിട്ട് വരേണ്ട

വിവാഹ രജിസ്‌ട്രേഷനുളള അപേക്ഷ സമര്‍പ്പിക്കാന്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ദമ്പതികള്‍ നേരിട്ടു ഹാജരാകേണ്ടതില്ലെന്നു ഹൈക്കോടതി വ്യക്തമാക്കി.രജിസ്‌ട്രേഷനുളള അപേക്ഷകള്‍ നേരിട്ടും തപാല്‍ മുഖേനയും സമര്‍പ്പിക്കാവുന്നതാണെന്നു ജസ്റ്റിസുമാരായ കെ. ബാലകൃഷ്ണന്‍ നായരും പി.എന്‍ രവീന്ദ്രനുമടങ്ങുന്ന ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സംസ്ഥാനത്ത് വിവാഹ രജിസ്‌ട്രേഷന് 2008 ല്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ചട്ടങ്ങളുടെ നിയമസാധുത ശരിവച്ചാണ് കോടതി ഉത്തരവ്.എന്നാല്‍ വിവാഹ രജിസ്‌ട്രേഷനു നേരിട്ടു ഹാജരാവണമെന്ന വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നും ഇതിനു തടസമാവുന്ന ചട്ടങ്ങള്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നുമുളള ആവശ്യം ഡിവിഷന്‍ ബഞ്ച് അനുവദിച്ചില്ല.

No comments: