Tuesday, March 30, 2010

വിദേശിയെ ബെഡ്‌റൂമിന് കാവല്‍ നിര്‍ത്തിയ നിത്യാനന്ദ!

ഒരു യുവതിയുമൊത്ത് ഇന്ത്യന്‍ ഗുരുവായ സ്വാമി നിത്യാനന്ദ കിടക്കറയില്‍ ‘പൂജ’ ചെയ്യുമ്പോള്‍ തന്നോട് വാതില്‍ക്കല്‍ കാവല്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്ന് നിത്യാനന്ദയുടെ മുന്‍ ശിഷ്യനും അമേരിക്കയിലെ കാലിഫോര്‍ണിയയ്ക്കടുത്ത സാന്‍ജോസ്‌ നിവാസിയുമായ ഡഗ്ലസ്‌ മക്കെല്ലര്‍ എന്ന സ്വാമി നിത്യപ്രഭ! ആത്മീയ കോഴ്സുകളില്‍ പങ്കെടുക്കാന്‍ എത്തുന്നവരെ അബോധാവസ്ഥയിലാക്കാന്‍ നിത്യാനന്ദ ഹോമകുണ്ഡത്തില്‍ കഞ്ചാവ് പുകയ്ക്കാറുണ്ടെന്നും മയക്കമരുന്ന് നല്‍‌കാറുണ്ടെന്നും ഡഗ്ലസ്‌ മക്കെല്ലര്‍ ആരോപിക്കുന്നു. നിത്യാനന്ദ ലീലകള്‍ നെറ്റില്‍ കണ്ടതിനെ തുടര്‍ന്ന് ഡഗ്ലസ്‌ മക്കെല്ലര്‍ പൊലീസില്‍ കാലിഫോര്‍ണിയ സ്റ്റേറ്റ്‌ അറ്റോര്‍ണി ജനറല്‍ ജെറി ബ്രൗണിന് പരാതി നല്‍‌കിയിരിക്കുകയാണ്.


“കാലിഫോര്‍ണിയയ്ക്കടുത്തുള്ള ആശ്രമമായ നോര്‍വാക്കിലെ സനാതന്‍ ധര്‍മക്ഷേത്രത്തില്‍ കുറച്ച് മാസം മുമ്പ് ഒരു വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാന്‍ എത്തിയ എന്നോട് നിത്യാനന്ദ പ്രത്യേക മമത കാണിച്ചു. സ്വാമിക്ക് പൂജ ചെയ്യാന്‍ നീയാണ് യോഗ്യന്‍ എന്ന് എന്നോട് പറഞ്ഞു. ഞാനതില്‍ വീണുപോയി. നിത്യാനന്ദയോടൊപ്പം ഒരു യുവതിയുമുണ്ടായിരുന്നു. അവരിരുവരും കിടക്കറയിലേക്ക് പോയപ്പോള്‍ എന്നോട് കാവല്‍ നില്‍‌ക്കാന്‍ പറഞ്ഞു.”

A compalint against Nithyananda in US too! വിദേശിയെ ബെഡ്‌റൂമിന് കാവല്‍ നിര്‍ത്തിയ നിത്യാനന്ദ!

No comments: