Thursday, March 18, 2010

ഏകപക്ഷീയ തലാക്ക് ഭരണഘടനാ വിരുദ്ധം: കോടതി

മുസ്ലിം സമുദായത്തിലെ ബഹുഭാര്യത്വവും ഏകപക്ഷീയമായ തലാക്കുകളും ഭരണഘടനാ വിരുദ്ധമെന്നുഹൈക്കോടതി. മുസ്ലിം സ്ത്രീകള്‍ ഇക്കാരണത്താല്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ഭരണകൂടം കണ്ടില്ലെന്നു നടിക്കരുതെന്നും ജസ്റ്റിസ് ആര്‍. ബസന്ത് പറഞ്ഞു. വിവാഹമോചനം നേടിയ മുസ്‌ലിം സ്ത്രീക്ക് മുസ്‌ലിം സ്ത്രീകളുടെ അവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന, ജീവിക്കാനുള്ള മാന്യമായ തുക കിട്ടിയിട്ടില്ലെങ്കില്‍, ക്രിമിനല്‍ നടപടിക്രമത്തിലെ 125ാം വകുപ്പുപ്രകാരം ജീവനാംശത്തിന് അവകാശമുണ്ടാവുമെന്നും ഹൈക്കോടതി വ്യക്തമാക്കി.ബഹുഭാര്യത്വവും ഏകപക്ഷീയമായ തലാക്കുകളും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ഭരണഘടനയുടെ 44ാം അനുച്‌ഛേദം അനുശാസിക്കുന്ന ഏകീകൃത സിവില്‍കോഡിലൂടെ പ്രശ്‌നം പരിഹരിക്കപ്പെടേണ്ടതാണ്. കോടതികള്‍ക്ക് ഇതുവരെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. 1986ല്‍ മുസ്‌ലിം സ്ത്രീകളുടെ അവകാശസംരക്ഷണ നിയമം വന്നെങ്കിലും അതോടെ ക്രിമിനല്‍ നടപടി നിയമത്തിലെ 125ാം വകുപ്പ് പ്രകാരം ചെലവിനുള്ള അവകാശം തീര്‍ത്തും ഇല്ലാതാകുന്നില്ല- കോടതി നിരീക്ഷിച്ചു.
http://thatsmalayalam.oneindia.in/news/2010/03/18/kerala-divorced-muslim-women-entitled-to-maintenan.html

No comments: