Thursday, March 18, 2010

രഞ്ജിതയുമായി ബന്ധപ്പെട്ടതില്‍ തെറ്റെന്താടാ കണ്ണാ?


നിത്യാനന്ദ പരമഹംസ സ്വാമികള്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ നിരത്തിക്കൊണ്ട് തമിഴ് പൊളിറ്റിക്കല്‍ വാരികയുടെ പുതിയ ലക്കം പുറത്തിറങ്ങി. തന്‍റെ ലൈംഗികകേളികളും നഗ്നദൃശ്യങ്ങളും രഹസ്യമായി പകര്‍ത്തിയ ലെനിന്‍ കറുപ്പനുമായി നിത്യാനന്ദ ഫോണില്‍ സംസാരിച്ചതിന്‍റെ ഓഡിയോ ഉദ്ധരിക്കുകയാണ് നക്കീരന്‍. തന്‍റെ ലൈംഗികകേളികള്‍ ലെനിന്‍ കറുപ്പന്‍ പകര്‍ത്തിയെന്ന് അറിഞ്ഞയുടനെയാണ് ഈ ഫോണ്‍ സംഭാഷണം നടന്നിരിക്കുന്നത്. എത്ര പണം വേണമെങ്കിലും തരാമെന്നും ധ്യാനപീഠാശ്രമത്തിലെ ‘രണ്ടാം നമ്പര്‍’ ആക്കാമെന്നും ലെനിന്‍ കറുപ്പനോട് നിത്യാനന്ദന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. സംഭാഷണത്തിലുടനീളം ലെനിന്‍ കാര്യമായി സംസാരിക്കുന്നില്ല. ഒന്നുരണ്ടിടങ്ങളില്‍ ഒഴിച്ചാല്‍ ‘ഉം..ഉം..’ എന്ന് മാത്രമാണ് ലെനിന്‍ കറുപ്പന്‍റെ മറുപടി. ഫോണ്‍ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ -

No comments: