Wednesday, March 31, 2010

എം. എഫ്‌. ഹുസൈനും മച്ചാ ലക്ഷ്മയ്യയും ചില ആവിഷ്ക്കാര അസ്വാതന്ത്ര്യങ്ങളും

കഴിഞ്ഞ കുറേ ദിവസങ്ങളായി ചിത്രകാരനായ എം.എഫ്‌. ഹുസൈന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നല്ലോ. തൊണ്ണൂറ്റഞ്ചുകാരനായ ഹുസൈന്‌ ഖത്തര്‍ ഗവണ്‍മെന്റ്‌ പൗരത്വം നല്‍കുന്നു എന്നായിരുന്നു ബ്രേക്കിംഗ്‌ ന്യൂസ്‌. ഇന്ത്യന്‍ പൗരനെങ്കിലും രാജ്യത്തെ നിയമവ്യവസ്ഥകളില്‍നിന്നൊളിച്ചോടി ഇംഗ്ലണ്ടിലും ദുബായിലുമായി കഴിയുകയാണല്ലോ ഹുസൈന്‍.


വയോധികനായ തനിയ്ക്ക്‌ ഖത്തര്‍ പൗരത്വം വാഗ്ദാനം ചെയ്തിരിക്കുന്നുവെന്ന്‌ ഹിന്ദുവിന്റെ പത്രാധിപരായ എന്‍.റാമിന്‌ ഹുസൈന്‍ കത്തെഴുതി. തീര്‍ന്നില്ല, റാം വികാര വിക്ഷുബ്ധനായി തന്റെ പ്രിയപ്പെട്ട സുഹൃത്തിനുവേണ്ടി പത്രത്താളുകളില്‍ വെണ്ടയ്ക്ക നിരത്തി. ഇന്ത്യയ്ക്ക്‌ ഇതില്‍പ്പരം ഒരു നാണക്കേടുണ്ടാകാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിലാപം. തീര്‍ന്നില്ല, മതേതര വാദികളായ ഏതാനും സിനിമാപ്രവര്‍ത്തകരും ഗായകരും റാമിന്റെ സ്വരം ഏറ്റുപാടി. ഉടന്‍തന്നെ ഹുസൈനെ തിരിച്ചുവിളിക്കാന്‍ ഗവണ്‍മെന്റ്‌ നടപടികളെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചു.

റാമിന്റെ നിലവിളികേട്ട്‌ ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന്‌ ആദ്യമായി പ്രതികരിച്ചത്‌ വിദേശകാര്യ സെക്രട്ടറി നിരുപമാജിയാണ്‌. ഹുസൈന്‍ ഇന്ത്യയ്ക്ക്‌ നഷ്ടപ്പെടുന്നതിലൂടെ തീര്‍ച്ചയായും ഇന്ത്യ നാണം കെട്ടിരിക്കുകയാണെന്ന്‌ അവര്‍ പറഞ്ഞു. പിന്നെ കേള്‍ക്കുന്നത്‌ മന്ത്രി സാക്ഷാല്‍ പി.ചിദംബരത്തിന്റെ ശബ്ദമാണ്‌. അദ്ദേഹം കുറേക്കൂടി ആധികാരികമായി പറഞ്ഞു. വക്കീലായതുകൊണ്ടാവാം, "ഹുസൈനെതിരെ കോടതികളിലുള്ള കേസുകള്‍ നിലനില്‍ക്കുന്നവയല്ല. അതുകൊണ്ടുതന്നെ എം.എഫ്‌.ഹുസൈന്‌ എപ്പോള്‍ വേണമെങ്കിലും ഇന്ത്യയിലേക്ക്‌ തിരിച്ചുവരാം. വേണ്ടിവന്നാല്‍ ഹുസൈന്‌ ഏത്‌ കാറ്റഗറിയില്‍പ്പെട്ട സുരക്ഷാസംവിധാനം നല്‍കുവാനും ഇന്ത്യാ ഗവണ്‍മെന്റ്‌ തയ്യാറാണെന്നും ചിദംബരം സാര്‍ ഹുസൈന്റെ കുടുംബത്തിന്‌ ഉറപ്പും നല്‍കി.

ചിദംബരം സാര്‍, അങ്ങ്‌ ഇന്ത്യാ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയാണ്‌. വെറും നാലാംകിട (മുന്തിയ)വക്കീലിന്റെ ഭാഷയില്‍ ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്നുകൊണ്ട്‌ സംസാരിക്കരുത്‌. കസേരപോകും. കോടതികള്‍ക്കുമുന്നിലുള്ള കേസുകളുടെ നിലനില്‍പ്പിനെപ്പറ്റിയൊക്കെ കോടതികളും വക്കീലന്മാരും സംസാരിച്ചുകൊള്ളും. ഭാഗ്യം തന്നെ, ഇതുവരെ സോ കോള്‍ഡ്‌ ഫാസിസ്റ്റ്‌ തീവ്രവാദികളാരും ചിദംബരം സാറിന്റെ പ്രസംഗം കേട്ടുകാണില്ല. അല്ലെങ്കില്‍ സത്യപ്രതിജ്ഞാ ലംഘനത്തിന്‌ കേസ്‌ വന്നേനെ. മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചകള്‍. ഹുസൈനുവേണ്ടി ഇന്ത്യയിലെ മതേതര ബ്രിഗേഡുകള്‍ എല്ലാം ഒരുമിച്ചു. ഈയവസരത്തില്‍ സാക്ഷാല്‍ ഹുസൈന്‍ സാഹിബ്‌ ടെലിവിഷനില്‍ എക്സ്ക്ലൊാസെവായി പ്രത്യക്ഷപ്പെട്ടു.

അദ്ദേഹം പറഞ്ഞു "എനിക്കൊരു പ്രശ്നവുമില്ല. ഞാനൊരു വിശ്വപൗരനാണ്‌. ഇന്ത്യയിലെ മാധ്യമങ്ങള്‍ എനിക്കുവേണ്ടി അമിതാവേശം കാണിക്കേണ്ട. ഏതായാലും ഞാനിനി ഇന്ത്യയിലേക്കില്ല. ഇന്ത്യന്‍ കോടതികള്‍ എന്നെ വേട്ടയാടിക്കൊണ്ടിരിക്കയാണ്‌. ഇന്ത്യയിലെത്തിയാല്‍ ഏതു നിമിഷവും അവര്‍ എന്നെ അകത്താക്കിയേക്കും. ഇന്ത്യന്‍ ജനതയ്ക്ക്‌ ആധുനിക ചിത്രരചനയുടെ ഭാഷ മനസ്സിലാകുന്നില്ല. അതുകൊണ്ട്‌ എനിക്കിനി അവിടെ പ്രവ....
http://www.janmabhumidaily.com/detailed-story?newsID=51747

No comments: