Saturday, March 27, 2010

എംഎല്‍എമാര്‍ക്ക് മന്ത്രിയുടെ വക ഫോണ്‍ സമ്മാനം

സംസ്ഥാനത്തെ എംഎല്‍എമാര്‍ക്കു ധനമന്ത്രി തോമസ് ഐസക്കിന്റെ വക സമ്മാനം. പതിനേഴായിരത്തോളം രൂപ വിലയുള്ള പുതിയ മോഡല്‍ നോക്കിയ ഇ 71 മൊബൈല്‍ ഫോണാണ് മന്ത്രി സമ്മാനം നല്‍കുന്നത്.

ഇന്റര്‍നെറ്റ് ബ്രൗസിങ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണു നോക്കിയയുടെ ഈ ഫോണിലുള്ളത്. 141 എംഎല്‍എമാര്‍ക്കു മാത്രമല്ല, മന്ത്രിമാരുടെ െ്രെപവറ്റ് സെക്രട്ടറിമാര്‍ക്കുമുണ്ട് ഇതേ സമ്മാനം. ഈ സമ്മാനങ്ങള്‍ക്ക് ആകെ ചെലവ് 27 ലക്ഷത്തിലേറെ രൂപയാണ്.

പുത്തന്‍ മൊബൈല്‍ ലബ്ധിയില്‍ എംഎല്‍എമാരെല്ലാം സന്തോഷവാന്മാരാണെങ്കിലും ടിഎന്‍ പ്രതാപന്‍ എംഎല്‍എ ഫോണ്‍ പുല്ലുപോലെ നിരസിച്ചുകളഞ്ഞു. തനിക്ക് ലഭിച്ച ഫോണ്‍ അദ്ദേഹം തിങ്കളാഴ്ച മടക്കി നല്‍കി
http://thatsmalayalam.oneindia.in/news/2010/03/27/kerala-now-it-high-end-mobiles-for-mla.html

No comments: