Friday, March 19, 2010

പസഫിക് ദ്വീപുകള്‍

ക്രിസ്മസ് ദ്വിപ് ഭാഷ: ഇംഗ്ലീഷ്‌



ഇന്ത്യന്‍ മഹാസമുദ്രത്തിലാണു ക്രിസ്‌മസ്‌ ദ്വീപിന്റെ കിടപ്പ്‌. അപൂര്‍വമായ സസ്യങ്ങളും ജന്തുക്കളുമുള്ള ഈ ദ്വീപിലെ 52.1 ചതുരശ്ര മൈല്‍ സ്ഥലം ദേശീയോദ്യാനമാണ്‌. 1643 ഡിസംബര്‍ 25ന്‌ ഇവിടെയെത്തിയ ബ്രിട്ടീഷ്‌ നാവികനായ വില്യം മൈനോഴ്‌സാണു
മുഴുവന്‍ വാര്‍ത്ത...


ഇന്ത്യന്‍ മഹാസമുദ്രത്തിലാണു ക്രിസ്‌മസ്‌ ദ്വീപിന്‍റെ കിടപ്പ്‌. അപൂര്‍വമായ സസ്യങ്ങളും ജന്തുക്കളുമുള്ള ഈ ദ്വീപിലെ 52.10ചതുരശ്ര മൈല്‍ സ്ഥലം ദേശീയോദ്യാനമാണ്‌. 1643 ഡിസംബര്‍ 25 ന്‌ ഇവിടെയെത്തിയ ബ്രിട്ടീഷ്‌ നാവികനായ വില്യം മൈനോഴ്‌സാണു ക്രിസ്‌മസ്‌ ദ്വീപ്‌ എന്ന പേരു നല്കിയത്. ബ്രിട്ടന്‍ ഇവിടെ ഫോസ്‌ഫേറ്റ്‌ ഖനനം നടത്തിയിരുന്നു . 1945 ദ്വീപിന്‍റെ അവകാശം ബ്രിട്ടന്‍ ആസ്‌ത്രേലിയക്കു നല്‍കി . ജനസംഖ്യയിലെ 70 ശതമാനം ചൈനീസ്‌ വംശജരും 20 ശതമാനം യൂറോപ്യന്‍മാരും 10 ശതമാനം മലായ്‌ വംശജരുമാണ്‌. ബുദ്ധമതം, ക്രിസ്‌തുമതം, താപോമതം, ഇസ്‌ലാം എന്നിവയെല്ലാം 1600 പേര്‍ വരുന്ന ജനങ്ങള്‍ക്കിടയിലുണ്‌ട്‌. 1958 മുതല്‍ ദ്വീപ്‌ ഭരണകൂടം തപാല്‍ സ്റ്റാമ്പുകള്‍ ഇറക്കിയിരുന്നു . ആസ്‌ത്രേലിയ നിയമിക്കുന്ന അഡ്‌മിനിസ്‌ട്രേറ്ററാണു ഭരണകര്‍ത്താവ്‌. ആ സ്‌ത്രേലിയന്‍ ഫെഡരല്‍ തിരഞ്ഞെടുപ്പില്‍ ദ്വീപ്‌വാസികള്‍ക്കു വോട്ടുണ്‌ട്‌.
http://www.thejasnews.com/#7351

No comments: