Wednesday, March 10, 2010

ചോക്ലേറ്റ്‌ പയ്യന്‍മാര്‍ക്ക്‌ ബാറ്റണ്‍ കൈമാറില്ല: അജയ്‌ തറയില്‍

ചോക്ലേറ്റും ഹോര്‍ലിക്‌സും കഴിച്ചു നടക്കുന്ന പയ്യന്‍മാര്‍ക്ക്‌ ബാറ്റണ്‍ കൈമാറിയിട്ട്‌ കാര്യമില്ലെന്ന്‌ കെപിസിസി ജനറല്‍ സെക്രട്ടറി അജയ്‌ തറയില്‍ പറഞ്ഞു. യുവാക്കള്‍ക്ക്‌ കോണ്‍ഗ്രസ്‌ പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം ലഭിയ്‌ക്കുന്നില്ലെന്ന പരാതിയുയരുന്ന സാഹചര്യത്തിലാണ്‌ തറയിലിന്‍റെ പ്രതികരണം. ഓടിത്തളര്‍ന്ന നേതാക്കള്‍ ബാറ്റണ്‍ കൈമാറണമെന്നാണു ചിലര്‍ പറയുന്നത്‌. ഓടിത്തളര്‍ന്ന നേതാക്കളേക്കാള്‍ വേഗത കുറഞ്ഞവരാണു പിന്നാലെ ഓടിവരുന്നതെങ്കില്‍ ബാറ്റണ്‍ കൈമാറിയിട്ടു കാര്യമില്ല. വേണ്‌ ടവര്‍ വേഗത കൈവരിച്ചു ബാറ്റണ്‍ തട്ടിപ്പറിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2 comments:

haizel said...

athu thanne alle vendathu?...kazhivum jena pinthunayum ullavar ella nedi edikanam...darwin parayunathu pole survival of the fittest...chocolate payyanmare bottele feed chethal athu rajyathinu dosham cheyyum

കാക്കര - kaakkara said...

ഈ യുത്തന്മാർക്കും സംവരണം കൊടുക്കേണ്ട കാലമായി, നമുക്ക്‌ അതും ആലോചിക്കാം.

--

കൂടുതൽ സംവരണവിശേഷം

http://georos.blogspot.com/2010/03/333-56.html

33.3% കൂടിയാൽ സംവരണം 56 ശതമാനം?