Wednesday, March 17, 2010

മഴയത്ത് ഇണചേരുമ്പോള്‍

മഴയും ലൈംഗികതയും തമ്മിലുള്ള കാല്പനിക ബന്ധം നമ്മുടെ സാഹിത്യ - സിനിമാ പ്രതിഭകള്‍ പിന്നെയും പിന്നെയും പറഞ്ഞുകൊണ്ടിരിക്കുന്ന സംഗതിയാണ്. മഴയുടെ പശ്ചാത്തലത്തിലുള്ള രതി എത്രയോ സിനിമകളില്‍ പ്രേക്ഷകര്‍ക്ക് ആവേശമായി മാറി. ഭരതന്‍ - പത്മരാജന്‍ ചിത്രങ്ങളില്‍ മഴയും രതിയും കൂടിക്കുഴഞ്ഞു വരുന്നു.എന്തുകൊണ്ടാണ് മഴ ആണ്‍ - പെണ്‍ സംയോഗത്തിന്‍റെ ഏറ്റവും ശക്തമായ അടയാളമായി മാറുന്നത്? രതിയുടെ മായിക സൌന്ദര്യത്തിന് മാറ്റുകൂട്ടാന്‍ മഴയുടെ പശ്ചാത്തലത്തിന് കഴിയുന്നതെന്തുകൊണ്ടാണ്? മഴ ഒരു ശക്തിയും ആവേശവുമായി മാറുന്നതെന്തുകൊണ്ടാണ്?

No comments: