Wednesday, March 3, 2010

പൂവാലന്‍‌മാരെ നേരിടാന്‍ എസ്‌എം‌എസ് സംവിധാനം




പൂവാലന്‍മാര്‍ സൂക്ഷിക്കുക, കേവലം ഒരു എസ്‌എം‌എസ് മതി നിങ്ങള്‍ അഴിക്കകത്താകാന്‍. അത്തരമൊരു സംവിധാനത്തിനാണ് സംസ്ഥാന വനിതാ കമ്മീഷന്‍ രൂപം കൊടുക്കുന്നത്.ഏതെങ്കിലും സ്ത്രീ താന്‍ ശല്യം ചെയ്യപ്പെടുന്നു എന്ന് കണ്ടാല്‍ മൊബൈല്‍ എടുത്ത് “vanitha" എന്ന് ടൈപ്പ് ചെയ്യണം. തുടര്‍ന്ന് ഒരു സ്പേസിട്ട് കമ്മീഷന്‍ ഉടന്‍ തന്നെ പുറത്തുവിടുന്ന ഒരു നമ്പറിലേക്ക് അയയ്ക്കണം. സംഗതി ക്ലോസ്. നിങ്ങളുടെ മെസേജ് കിട്ടിയാലുടന്‍ ഹെല്‍‌പ്ഡെസ്ക് നിങ്ങള്‍ ഇപ്പോള്‍ നില്‍ക്കുന്നതിനടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് വിവരം നല്‍കും.


6 comments:

ഒഴാക്കന്‍. said...

പൂവാലന്മാരെ ഗോവിന്ദ!

Arun Parameswaran said...

പോലീസുകാരുടെ ജോലി ഭാരം വര്‍ദ്ധിക്കും. തീര്‍ച്ച.

kodikuthi said...

ചെട്ടാ പൂവാലന്മാര്‍ ശല്യം ചെയ്യാന്‍ വന്നില്ലെങ്കില്‍ ഏതു നമ്പരിലേക്കു വിളിക്കണം ചെട്ടാ

ppmd said...

കൊടികുത്തി ഒരു കാര്യം ചെയ്യ്, കൊടി കുത്തി പ്രതിഷേധം അറിയിക്ക്

മാറുന്ന മലയാളി said...

പരാതി ടൈപ്പ് ചെയ്ത് അയക്കുമ്പോള്‍ "മെസ്സേജ് സെണ്ടിംഗ് ഫെയില്‍ഡ്‌ " എന്ന് കാണിച്ചാല്‍ .?................:)

ppmd said...

മാറുന്ന മലയാളീ,
പരിശ്രമം ചെയ്യുകിലെന്തിനേയും
വശത്തിലാക്കാന്‍ കഴിവുള്ളവണ്ണം
ദീര്‍ഘങ്ങളാം കൈകളെ നല്‍കിയത്രെ
മനുഷ്യനെ പാരിലയച്ചതീശന്‍