Thursday, March 18, 2010

അശ്ലീല എസ്എംഎസ്: 3 ഇന്ത്യക്കാര്‍ ജയിലില്‍


അശ്ലീല സന്ദേശമയച്ച എമിറേറ്റ്‌സ് എയര്‍ലൈനിലെ ഫ്‌ളൈറ്റ് അറ്റന്‍ഡന്റായ 42 കാരിയും 47 കാരനായ കാബിന്‍ സര്‍വീസ് സൂപ്പര്‍വൈസറും അടക്കം മൂന്ന് ഇന്ത്യക്കാര്‍ ദുബായ് ജയിലിലായി. എല്ലാവര്‍ക്കും മൂന്ന് മാസം തടവ് ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനും കാബിന്‍ സൂപ്പര്‍വൈസര്‍ക്കും അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് അവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മൂന്ന് പേരെയും കുടുക്കിയത്.

No comments: