Monday, November 2, 2009

ഷാംപൂ, ബിസ്ക്റ്റ് പായ്കിങ് കവറുകള്‍ നിരോധിച്ചേക്കും

ഷാംപൂ, ബിസ്കറ്റ്, പാന്മസാല തുടങ്ങിയവ പായ്ക്ക് ചെയ്യാനുപയോഗിക്കുന്ന തിളങ്ങുന്ന പ്ലാസ്റ്റിക് കവറുകള്‍ നിരോധിക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. ലാമിനേറ്റ് ചെയ്തതും ലോഹവസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ നിരവധി അടുക്കുകളുള്ള ചെറിയ പാക്കറ്റുകളാണ് നിരോധിക്കണമെന്ന് പരിസ്ഥിതി മന്ത്രാലയം ശുപാര്‍ശ ചെയ്തിട്ടുള്ളത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗവും നിര്‍മ്മാണവും നിയന്ത്രിക്കാനുള്ള നിയമമനുസരിച്ച് ഇവ നിരോധിക്കണമെന്നാണ് ശുപാര്‍ശ. വ്യവസായലോകത്തുനിന്നും പൊതുജനങ്ങളില്‍ നിന്നുമുള്ള അഭിപ്രായമറിഞ്ഞ ശേഷം നിയമത്തിനു രൂപം നല്‍കും. ഇത്തരം പ്ലാസ്റ്റിക് കൂടുകള്‍ക്ക് പകരം മണ്ണില്‍ ലയിച്ച് ചേരുന്ന വസ്തുക്കള്‍ പായ്ക്കിങ്ങിന് ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. പ്ലാസ്റ്റിക് കുമിഞ്ഞുകൂടുന്നതു പരിശോധിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവനുസരിച്ച് രൂപവത്കരിച്ച ചോപ്ര സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചാണ് പരിസ്ഥിതി മന്ത്രാലയം കരടുനിയമം തയ്യാറാക്കിയത്.
(മാതൃഭൂമി ദിനപത്രം -02/11/2009)

No comments: